
ഡൽഹി എയിംസിൽ ഡോക്ടർമാർ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു ; തീരുമാനം സുപ്രീംകോടതി നിർദേശത്തെ തുടർന്ന് , കൊൽക്കത്തയിലെ ഡോക്ടർമാരുടെ സമരം തുടരും
കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുളള ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. മുഴുവൻ ഡോക്ടർമാരും ജോലിയിൽ തിരികെ പ്രവേശിക്കും. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ കൊൽക്കത്തയിലെ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടർമാർ. കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്…