
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളം കിട്ടില്ല, ഇനിയും വൈകുമെന്ന് വിവരം
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകുമെന്ന് റിപ്പോർട്ട്. ജീവനക്കാർക്ക് വരുന്ന തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു. ട്രഷറിയിലേക്ക് പണമെത്തിക്കാനും നീക്കം നടത്തുന്നുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിച്ചില്ല. പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. മുഖ്യമന്ത്രിക്കും…