കേരളത്തില്‍ റെയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നു; സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് അശ്വിനി വൈഷണവ്‍

കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് സുഗമമായി നടക്കാത്തതിനാല്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് റയില്‍വേമന്ത്രി അശ്വിനി വൈഷണവ്‍.  സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി  2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്. നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍…

Read More

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി-കൊച്ചി വിമാനം വൈകുന്നു; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. മലയാളികളടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോൾ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതർ നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഭക്ഷണമോ മറ്റ് സൗകര്യമോ അധികൃതർ ഒരുക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാണോ…

Read More

യാത്രക്കാർ കാത്തിരുന്നത് 9 മണിക്കൂർ; നെടുമ്പാശേരി വിമാനത്താവളത്തിൽ ദുബായിലേക്കുള്ള വിമാനം റദാക്കി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദുബായിലേക്കുള്ള വിമാനം റദാക്കിയതിനെ തുടർന്നു വലഞ്ഞ് യാത്രക്കാർ. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെയാണു വിമാനത്താവളത്തിൽ വൻ ബഹളമായത്. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നമാണു വിമാനം റദാക്കാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. മറ്റൊരു വിമാനത്തിൽ‌ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാൻ…

Read More

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി പരാതി

നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മിഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകി. കേസിൽ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പൊലീസ് ഡിവൈഎസ്പിയോടു ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കസബ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല….

Read More

വോട്ടിം​ഗിൽ കാലതാമസമുണ്ടായി; ആളുകൾ വോട്ടു ചെയ്യാതെ മടങ്ങിപ്പോയെന്ന് കുറ്റപ്പെടുത്തി ജോസ് കെ മാണി

സംസ്ഥാനത്തെ പോളിം​ഗ് വൈകിയതിൽ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. വോട്ടിംഗിൽ കാലതാമസമുണ്ടായെന്ന് ജോസ് കെ മാണി പറഞ്ഞു. ഒരു മിനിറ്റിൽ മൂന്നു വോട്ട് മാത്രമാണ് പല ബൂത്തുകളിലും ചെയ്യാനായതെന്നും മൂന്നും നാലും മണിക്കൂർ ക്യൂ നിന്ന ശേഷം ആളുകൾ വോട്ടു ചെയ്യാതെ മടങ്ങിപ്പോയെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥ തലത്തിൽ വൈകിപ്പിച്ചതായി കരുതുന്നില്ലെന്നും ജോസ് കെ മാണി…

Read More

തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഞായറാഴ്ചയും കിട്ടിയില്ല. തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടില്‍നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ എന്‍.ഐ.സി. ശ്രമിക്കുന്നുവെന്നുമാണ് വിശദീകരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ശമ്പളം കയ്യില്‍ കിട്ടാനുള്ളത്. നിലവില്‍ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ പണമുണ്ട്. അതേസമയം ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി നിയന്ത്രിക്കുന്നതിനായി ട്രഷറിയില്‍ പണം സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രശ്‌നമെന്ന് ജീവനക്കാര്‍ സംശയിക്കുന്നു. അതിനിടെ ശമ്പളം ട്രഷറി അക്കൗണ്ടില്‍നിന്ന്…

Read More

വിമാനം വൈകുമെന്ന് അനൗൺസ്മെൻ്റെ; പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ

ദില്ലിയിൽ ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരൻ്റെ മർദനം. വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തുടർന്നതോടെ വിമാനത്തിലെ മറ്റു ജീവനക്കാർ തടഞ്ഞു. അതേസമയം, യാത്രക്കാരൻ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാരനെതിരെ പരാതി നൽകിയെന്ന് ഇൻഡി​ഗോ അധികൃതർ അറിയിച്ചു. നടപടിയെടുക്കുമെന്ന് ദില്ലി പൊലീസും അറിയിച്ചു….

Read More

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്തു ; മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചാരണം നടക്കുന്നതിനെതിരെ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച മറിയകുട്ടി ഹൈക്കോടതിയെ സമീപിച്ചേക്കും. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു എന്ന് മറിയക്കുട്ടി വ്യക്തമാക്കുന്നു. പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അം​ഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു.  ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇന്നല ഹൈക്കോടതിയെ…

Read More

ടിപിഎസ്സി പരീക്ഷ മാറ്റിവെച്ചു; ഹൈദരാബാദിൽ 23കാരി ജീവനൊടുക്കി, പിന്നാലെ പ്രതിഷേധം

ഹൈദരാബാദിൽ 23 കാരിയായ ഉദ്യോഗാർഥി ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രതിഷേധം. വെള്ളിയാഴ്ച വാറങ്കൽ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സർക്കാർ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകൾ നിരന്തരം മാറ്റിവെക്കുന്നതിൽ അസ്വസ്ഥയായിരുന്നു. അശോക് നഗറിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു പ്രവലിക. അർധ രാത്രി നടന്ന പ്രതിഷേധത്തിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (ടിഎസ്പിഎസ്സി) പരീക്ഷക്ക് തയ്യാറെടുക്കാനാണ് പ്രവലിക എത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.  …

Read More

വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നത് തുടരും: വലഞ്ഞ് യാത്രക്കാർ

എറണാകുളം – അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന് പരാതി. എന്നാൽ പരാതിയ്ക്ക്  ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. അടുത്തിടെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍ – അമ്പലപ്പുഴ റൂട്ടിൽ ഡിസംബറോടെ മാത്രമേ നിർമാണ ജോലികൾ തുടങ്ങാനാവൂവെന്ന് എഎം ആരിഫ് എംപി പറഞ്ഞു. ആലപ്പുഴ എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പാസഞ്ചർ ട്രെയിന്‍ ഉള്‍പ്പടെ വൈകുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും…

Read More