
ദുബൈ ദേരയിൽ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ തുറന്നു
ദുബൈ നഗരത്തിലെ പൈതൃക പ്രദേശങ്ങളിലേക്ക് യാത്ര സുഗമമാക്കുന്നത് ലക്ഷ്യമിട്ട് നിർമിച്ച ദേരയിലെ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ തുറന്നു. ക്രീക്കിന് രണ്ട് ഭാഗത്തേക്കും യാത്ര എളുപ്പമാക്കുന്ന സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കി തുറന്നത് റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നവീകരണം പൂർത്തിയാക്കിയ ഓൾഡ് ബലദിയ സ്ട്രീറ്റിനെയും ഗോൾഡ് സൂഖിനെയും അൽ ഫഹീദി, ബർ ദുബൈ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതുമാണിത്. ദുബൈയിലെ വിനോദസഞ്ചാരികളുടെ വർധനക്കനുസരിച്ച് വിവിധ മേഖലകൾ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യാത്ര എളുപ്പമാക്കുന്ന…