
അയർലൻഡിൽ ജോലി വാഗ്ദാനം; 2.5 കോടി തട്ടിയ യുവതി പിടിയിൽ
അയർലന്‍ഡിൽ ജോലി വാഗ്ദാനം ചെയ്ത് 2.5 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ യുവതിയെ പള്ളുരുത്തി പൊലീസ് മംഗളൂരുവിൽനിന്ന് പിടികൂടി. ഫോർട്ട്കൊച്ചി സ്വദേശിയും ഇപ്പോൾ പെരുമ്പാവൂരിൽ താമസിക്കുന്നതുമായ അനു (34) വിനെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവ് പള്ളുരുത്തി കടേഭാഗം സ്വദേശി ജിബിൻ ജോർജിനും കേസിൽ പങ്കുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എസ്. സുദർശൻ, മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ കെ.ആർ. മനോജ് എന്നിവർ പറഞ്ഞു. ഇസ്രായേലിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെയാണ് അയർലൻഡിൽ നഴ്സിങ്…