
എ.ഡി.എച്ച്.ഡി ഉള്ളതുമൂലം മേക്കപ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ല; എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ്: ആലിയ ഭട്ട്
മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് അടുത്തിടെയാണ് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ട് താനും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് പറഞ്ഞിരിക്കുകയാണ്. അല്യൂർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഇതേക്കുറിച്ച് പങ്കുവെച്ചത്. എ.ഡി.എച്ച്.ഡി ഉള്ളതുമൂലം മേക്കപ് കസേരയിൽപ്പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ലെന്ന് ആലിയ പറയുന്നു. ഒരു മേക്അപ് കസേരയിൽ നാൽപ്പത്തിയഞ്ച് മിനിറ്റിൽ കൂടുതൽ താൻ ചെലവഴിക്കില്ലെന്നാണ് ആലിയ പറയുന്നത്. എ.ഡി.എച്ച്.ഡി. ഉള്ളതുകൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതൽ…