മധുകൊലക്കേസ്; തെളിഞ്ഞത് മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം; നീതിപൂർവമായ വിധിയെന്ന് പ്രതിഭാഗം

മധുവധക്കേസിൽ മണ്ണാർക്കാട് പട്ടിക ജാതി-പട്ടികവർഗ പ്രത്യേക കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ സിദ്ദിഖ്. മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഇക്കാര്യം കണ്ടെത്തിയാണ് പ്രതികൾക്കെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനപൂർവ്വം കൊല്ലണമെന്ന ഉദ്ദേശം പ്രതികൾക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. അതുകൊണ്ടാണ് 302 വകുപ്പ് ഒഴിവാക്കി മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം 304 (2) ചേർത്തത്. ഈ വകുപ്പിൽ പരമാവധി 10 വർഷം വരെയാണ് ശിക്ഷ ലഭിക്കുക….

Read More