‘ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ’; പിണറായിയെ തള്ളി ഗോവിന്ദൻ

എസ്എഫ്ഐയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്നും ആക്രമണങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്നുമാണു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ കുട്ടികളെ തിരുത്തുമെന്നും അടിക്കും ഇടിക്കും പോകരുതെന്ന് ഉപദേശിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘എസ്എഫ്ഐയ്‌ക്കെതിരെ കടന്നാക്രമണം നടക്കുന്നു എന്നതു ശരിയാണ്. വസ്തുതാപരമായ കാര്യങ്ങൾ പരിശോധിക്കും. കുട്ടികളെ തിരുത്തേണ്ടിടത്ത് തിരുത്തും. കുട്ടികളെ തിരുത്തണമെന്നു തന്നെയാണ് അഭിപ്രായം. അടിയിലൂടെയും ഇടിയിലൂടെയുമല്ല പ്രശ്നങ്ങൾ പറഞ്ഞു തീർക്കേണ്ടത്. അതൊക്കെ അവരെ…

Read More

ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000 രൂപ പാരിതോഷികം

 ബ്രഹ്മപുരം മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ സഹായിച്ച ഫയർഫോഴ്സിലെ സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് 5000രൂപവീതം സമ്മാനം നൽകാൻ തീരുമാനം. 410 സേനാംഗങ്ങൾക്ക് സെപ്റ്റംബർ അഞ്ചിന് തുക കൈമാറും. ഫയർഫോഴ്സിനെ സഹായിക്കാനായി ഓരോ സ്റ്റേഷനിലും തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകരാണ് സിവിൽ ഡിഫൻസ് സേനയിലുള്ളത് ഇപ്പോൾ ഓരോ ഫയർ സ്റ്റേഷനിലും 50 സന്നദ്ധ പ്രവർത്തകരാണുള്ളത്. ഇത് നൂറായി വർധിപ്പിക്കാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചു. 2019ലാണ് സിവിൽ ഡിഫന്‍സ് വൊളന്റിയർമാരെ സേനയുടെ ഭാഗമാക്കാൻ തീരുമാനിച്ചത്. 2019 ഓഗസ്റ്റിൽ ഉത്തരവിറങ്ങി. 6 ദിവസത്തെ…

Read More

സൗദിയിൽ വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

വീടുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടങ്ങൾക്കിടയാക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ വീടുകളിൽ അലക്ഷ്യമായി വെക്കരുതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീപ്പിടുത്തതിന് ഇടയാക്കിയേക്കാവുന്ന സ്റ്റൗ, ഗ്യാസ് സിലിണ്ടർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിൽ വീടുകളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇലക്ട്രിക് വയറുകളിൽ നിന്നുള്ള അപകടം ഒഴിവാക്കുന്നതിനായി പവർ സോക്കറ്റുകൾ ശരിയായ വിധത്തിൽ അടച്ചിട്ടുണ്ടെന്ന്…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, ക്രിമനൽ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ………………………………………. കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 721…

Read More