
പ്രതിരോധ വ്യവസായ സഹകരണം; ഇന്ത്യയും യു.എ.ഇയും കൂടുതൽ കൈകോർക്കും
യു.എ.ഇ, ഇന്ത്യ പ്രതിരോധ വ്യവസായ രംഗത്ത് സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണ. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിരോധ വിദഗ്ധർ തമ്മിൽ സ്ഥിരം സ്വഭാവത്തിൽ ആശയവിനിമയത്തിന് വേദിയൊരുക്കും. അബൂദബിയിൽ നടന്ന ഇന്ത്യ, യു.എ.ഇ പ്രതിരോധ വ്യവസായ ഫോറത്തിലാണ് ധാരണയായത്. എമിറേറ്റ്‌സ് ഡിഫൻസ് കമ്പനീസ് കൗൺസിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌റ്റേഴ്‌സ് എന്നീ കൂട്ടായ്മകളുടെ കൂടി ആഭിമുഖ്യത്തിലാണ് അബൂദബിയിൽ ഫോറം നടന്നത്. പ്രതിരോധ വിദഗ്ധധർ, ബിസിനസ് നേതാക്കൾ എന്നിവർ സംബന്ധിച്ചു. പ്രതിരോധ മേഖലയിൽ സംയുക്ത പങ്കാളിത്തം സംബന്ധിച്ചും ഫോറം…