തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരേ അപകീർത്തി പരാമർശം; ബി.ജെ.പി. നേതാവ് അറസ്റ്റിൽ

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റിൽ. ബി.ജെ.പി.യുടെ ചെന്നൈ നോർത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ നടത്തിയ പരാമർശത്തിന്റെ പേരിൽ ഡി.എം.കെ. പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പെരവള്ളൂർ പോലീസ് ഞായറാഴ്ച വ്യാസാർപാടിയിലുള്ള വീട്ടിലെത്തി കബിലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പ്രതിഷേധിച്ചു. ബി.ജെ.പി.ക്കാരെ അടിച്ചമർത്താൻ ഡി.എം.കെ. സർക്കാർ ശ്രമിക്കുകയാണെന്ന് അണ്ണാമലൈ ആരോപിച്ചു.

Read More

‘കെ.കെ ശൈലജയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു’; പരാതിയുമായി എല്‍.ഡി.എഫ്

സാമൂഹികമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു. ഇതിന് യുഡിഎഫ് സ്ഥാനാര്‍ഥി ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയും വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പുറമേ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറല്‍ എസ് പി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും പരാതി കൈമാറിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയുമാണെന്ന്…

Read More