അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശ കേസ്; രാഹുലിന് ജാമ്യം അനുവദിച്ച് സുൽത്താൻപുർ കോടതി

അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ​ഗാന്ധി എംപിക്ക് ജാമ്യം അനുവദിച്ച് കോടതി. സുൽത്താൻപൂർ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ഭാരത് ജോ‍ഡ് ന്യായ് യാത്രക്കിടെയാണ് രാഹുൽ കോടതിയിൽ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുൽ ഗാന്ധി കോടതിയിൽ നിന്നും മടങ്ങി. 2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര…

Read More

ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസ്; രാഹുൽഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും

ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. കോടതിയിൽ ഹാജരാകേണ്ടതിനാൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിർത്തിവെക്കുവെന്നാണ് റിപ്പോർട്ട്. 2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുൽ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ…

Read More

തൃഷയ്ക്കും മറ്റു താരങ്ങൾക്കുമെതിരെ നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു

നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു. തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്. മൂവരും തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ…

Read More

ദേശാഭിമാനിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് മറിയക്കുട്ടി

ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അടിമാലിയിലെ മറിയകുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. 10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എ‍ഡിറ്ററുമാണ് എതിർകക്ഷികൾ. നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്നും മറിയകുട്ടി വ്യക്തമാക്കി. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയാണ് മറിയക്കുട്ടിയും അന്നയും ശ്രദ്ധ നേടുന്നത്.  മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം…

Read More

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ്: ഈ മാസം 12ന് മൗന സത്യാഗ്രഹം

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ് . ഈ മാസം 12ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച്‌ പാര്‍ട്ടി മൗന സത്യാഗ്രഹം സംഘടിപ്പിക്കും.രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിനു ആത്മവിശ്വാസം നല്‍കുന്നത് . രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍…

Read More

മാനനഷ്ടക്കേസ്: മല്ലികാർജുൻ ഖർഗെയ്ക്കെ് നോട്ടീസ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയിൽ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.  പ്രകടനപത്രികയിൽ 10ാം പേജിൽ ബജ്റംഗ്ൾ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ…

Read More

മാനനഷ്ടക്കേസ്: മല്ലികാർജുൻ ഖർഗെയ്ക്കെ് നോട്ടീസ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയിൽ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.  പ്രകടനപത്രികയിൽ 10ാം പേജിൽ ബജ്റംഗ്ൾ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ…

Read More

സ്ത്രീപീഡന കേസിൽ ട്രംപിന് തിരിച്ചടി

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു.  ലോകം സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. 1996 ല്‍ ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയും അമേരിക്കന്‍ എഴുത്തുകാരിയുമായ ജീന്‍ കരാള്‍ പരാതി നല്‍കിയത്. മാന്‍ഹാട്ടന്‍…

Read More

സിഎൻഎൻ ചാനലിനെതിരേ മാനനഷ്ടക്കേസുമായി ട്രംപ്;47.5 കോടി ഡോളർ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിഎൻഎൻ ചാനലിനെതിരേ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 475 മില്ല്യൺ ഡോളറിന്റെ(47.5 കോടി ഡോളർ) മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2024 ലെ തിരഞ്ഞെടുപ്പിൽ താൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന ഭയത്തിൽ സിഎൻഎൻ തനിക്കെതിരേ ക്യാംപയിൻ നടത്തിയെന്ന് ഫ്ളോറിഡയിലെ ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ ട്രംപ് ചൂണ്ടിക്കാട്ടുന്നു. വിശ്വസനീയമായ വാർത്താ ഉറവിടം എന്ന ഖ്യാതി ഉപയോഗിച്ചുകൊണ്ട് സിഎൻഎൻ പ്രചരണം നടത്തി വായനക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചു. രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്താനാണ് സിഎൻഎൻ ശ്രമിച്ചതെന്ന് കോടതിയിൽ…

Read More