30 കോടി വാഗ്ദാന ആരോപണം: സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി എം.വി.ഗോവിന്ദൻ

സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നേരിട്ട് ഹാജരായി മാനനഷ്ടത്തിന് പരാതി നൽകും. സ്വപ്നയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലെ എഫ്‌ഐആർ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എം.വി.ഗോവിന്ദൻറെ നിയമനടപടി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് പിന്മാറിയാൽ 30 കോടി രൂപ നൽകാമെന്ന് ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്‌ഫോംസിഇഒ വിജേഷ് പിള്ള മുഖേന…

Read More

ആർഎസ്എസിനെതിരായ പരാമർശം; കെ സുധാകരനും പിപി ചിത്തരഞ്ജനുമെതിരെ കേസ്

ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സിപിഎം നേതാക്കൾക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, ആലപ്പുഴ എം എൽ എയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. പരാതിക്കാരന്റെ മൊഴി എടുക്കാനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ജനുവരി…

Read More