കളിയിക്കാവിള കൊലപാതകം; പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി വ്യവസായിദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽകുമാറിന്റെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്തു നിന്നാണ് റോഡരികിൽ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തക്കല ഡിവൈ.എസ്.പി ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം കേസിൽ സുനിൽകുമാറിനായി തമിഴ്‌നാട് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ദീപുവിനെ കൊലപ്പെടുത്താൻ സർജിക്കൽ ബ്ലേഡും ഗ്ലൗസും അടക്കമുള്ളവ നൽകിയത് സുനിൽകുമാറാണെന്ന് നേരത്തെ അറസ്റ്റിലായ സജികുമാർ മൊഴിനൽകിയിരുന്നു. അതേസമയം,…

Read More

തിരുവനന്തപുരം കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. പ്രതികളിലൊരാളായ സുനിലിന്‍റെ സുഹൃത്ത് പ്രദീപ്‌ ചന്ദ്രനാണ് പിടിയിലായിരിക്കുന്നത്. മുഖ്യപ്രതി അമ്പിളിയെ കാറിൽ കൊണ്ടുവിട്ടത് താനും സുനിലുമാണെന്ന് തിരുവനന്തപുരം നേമം സ്വദേശി പ്രദീപ് ചന്ദ്രൻ പോലീസിനോട് സമ്മതിച്ചു. കേസിൽ മൂന്ന് പ്രതികൾ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കൊല നടത്തിയ അമ്പിളി, സുഹൃത്തും സർജിക്കൽ ഷോപ്പ് ഉടമയുമായ പാറശ്ശാല സ്വദേശി സുനിൽ, സുനിലിന്റെ കടയിലെ സഹായിയും സുഹൃത്തുമായ പ്രദീപ്‌ ചന്ദ്രൻ എന്നിവരാണ് പ്രതികൾ. ഇന്നലെ വൈകിട്ടാണ്…

Read More