
‘പി.രാജീവ് പഴയ ആർഷോ, ഇന്ന് ഡമ്മി മന്ത്രി; ഇ.പി. ജയരാജനല്ല, യച്ചൂരി വിളിച്ചാലും തള്ളിക്കളയും: ദീപ്തി
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും വിവാദ ദല്ലാൾ നന്ദകുമാറും തന്നെ സമീപിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. അന്നുതന്നെ അവർക്ക് അതിനുള്ള മറുപടി കൃത്യമായി കൊടുത്തിരുന്നു. അവർ വന്നതിന് അത്ര വിലയേ നൽകിയിരുന്നുള്ളൂ എന്നതു കൊണ്ടാണ് ഇക്കാര്യം അന്നു പുറത്തുപറയാതിരുന്നത്. ഇ.പി.ജയരാജൻ അല്ല, സീതാറാം യെച്ചൂരി വിളിച്ചാലും തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു. പി.രാജീവ് ഡമ്മി മന്ത്രി മാത്രമാണെന്നും, അതുകൊണ്ടാണ് ഇ.പി.ജയരാജൻ വന്ന് ചർച്ച നടത്തിയതു പോലും…