
കുട്ടികള്‍ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ല: വിധു പ്രതാപ്
മലയാളത്തിന്‍റെ പ്രിയ ഗായകരിൽ ഒരാളാണ് വിധു പ്രതാപ്. താരവും ഭാര്യ ദീപ്തിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. കുട്ടികള്‍ ഇല്ലെന്നറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുണ്ടെന്നു താരം പറയുന്നു. ‘കുട്ടികള്‍ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാള്‍ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാല്‍ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല. കുട്ടികള്‍ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു സമ്മർദമല്ല. ചില സമയങ്ങളില്‍ ഞങ്ങള്‍ക്കു തോന്നിയിട്ടുണ്ട്, അത് മറ്റുള്ളവരില്‍ സമ്മർമുണ്ടാക്കുന്നുവെന്ന്. യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ക്കു പോലും ഇക്കാര്യം വലിയ…