
അമ്പരപ്പിച്ച് ആലിയയുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍; ആശങ്കയറിയിച്ച് ആരാധകര്‍
ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ആലിയയുടെ ഒരു ഗെറ്റ് റെഡി വിത്ത് മീ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. Sameeksha Avtr എന്ന അക്കൗണ്ടില്‍ നിന്നാണ് ആലിയയുടെ പുതിയ ഡീപ്പ് ഫേക്ക് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 1.7 കോടി ആളുകള്‍ ഇതിനകം വീഡിയോ കണ്ടിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇതിനകം നിരവധി ഡീപ്പ് ഫേക്ക് അക്കൗണ്ടുകള്‍ സജീവമാണ്. എഐയുടെ സഹായത്തോടെ മറ്റുള്ളവരുടെ വീഡിയോയിലെ മുഖം മാറ്റിവെച്ചാണ് ഇത്തരം അക്കൗണ്ടുകളില്‍ പലതും ഉള്ളടക്കങ്ങളുണ്ടാക്കുന്നത്….