
ഇലക്ട്രൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ സമയം നീട്ടി ചോദിച്ച എസ്ബിഐ നടപടി വിശ്വസനീയമല്ല; വിമർശനവുമായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത
ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം നീട്ടി ചോദിച്ച എസ്.ബി.ഐയുടെ നടപടി വിശ്വസനീയമല്ലെന്ന് മുൻ സുപ്രിം കോടതി ജഡ്ജി. ഇലക്ടറൽ ബോണ്ട് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചിരുന്ന ബെഞ്ചിന്റെ ഭാഗമായിരുന്ന ദീപക് ഗുപ്തയാണ് എസ്.ബി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദ വയറിന് വേണ്ടി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് ഗുപ്ത എസ്.ബി.ഐയെ വിമർശിക്കുന്നത്. ഇലക്ടറൽ ബോണ്ട് സ്കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ 2019 ൽ എസ്ബിഐയോട് തന്റെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. അതിനാൽ…