
ഡീപ് ഫേക്ക് തട്ടിപ്പ് ; ശക്തമായ നടപടികളുമായി കേന്ദ്രം, ഐ ടി നിയമത്തിൽ ഭേതഗതി വരുത്തും
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താക്കളുടെ പരാതികളിൽ നടപടികൾ സമൂഹ മാധ്യമ കമ്പനികൾ നടപടി സ്വീകരിക്കണം എന്നാണ് നിലവിലെ നിയമം.ഇത് കാര്യക്ഷമമല്ലെങ്കിൽ വേണ്ട ഭേദഗതി കൊണ്ടുവരും. സാമൂഹിക മാധ്യമ കമ്പനികൾക്കാണ് ഡീപ് ഫേക്ക് തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്വം. ഇത് നടപ്പാക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡീപ് ഫേക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട്…