‘പ്രസംഗത്തിൽ ഖേദമില്ല, കേസെടുത്താൽ നിയമപരമായി നേരിടും’; ഡീൻ കുര്യാക്കോസിനെതിരായ വിമർശനത്തിൽ എംഎം മണി

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംഎം മണി രംഗത്ത്. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഡീൻ കുര്യാക്കോസിനെതിരായ വിമർശനത്തിൽ ഉറച്ചുനിന്നു. താൻ പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലുമാണ്. അതങ്ങനെ മാറ്റാൻ പറ്റില്ല. ഓരോരുത്തർക്കും അവരുടെ രീതിയുണ്ട്. കേസുകളെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തന്നെയും വിമർശിക്കുന്നില്ലേയെന്നും ചോദിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംഎം മണി പ്രതികരിച്ചത്. ‘ഞാൻ ജില്ലാ സെക്രട്ടറിയായ കാലത്താണ് രാജേന്ദ്രനെ ജില്ലാ…

Read More