റമാദാൻ അലങ്കാര വിളക്കുകളിൽ മിന്നിത്തിളങ്ങി ഒമാൻ നിസ്‌വയിലെ ഗ്രാമങ്ങൾ

റ​മ​ദാ​ൻ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളി​ൽ മി​ന്നി​ത്തി​ള​ങ്ങി നി​സ്​​വ​യി​ലെ ഗ്രാ​മ​ങ്ങ​ൾ. റോ​ഡു​ക​ളും ഗ്രാ​മ​ങ്ങ​ളും വൈ​ദ്യു​തി വി​ള​ക്കു​ക​ൾ​കൊ​ണ്ടും, മ​റ്റ് ആ​ക​ർ​ഷ​ക​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ വ​സ്തു​ക്ക​ൾ​കൊ​ണ്ടു​മാ​ണ്​ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. റ​മ​ദാ​ൻ ആ​ഗ​ത​മാ​യ​പ്പോ​ൾ​ ത​ന്നെ വീ​ടു​ക​ളും ക​ട​ക​ളും ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ ഇ​വി​ടം അ​ല​ങ്ക​രി​ച്ച്​ തു​ട​ങ്ങി​യി​രു​ന്നു. നി​സ്​​വ സൂ​ഖ്​ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശം കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​ത്​ ന​യ​നാ​ന​ന്ദ​ക​ര കാ​ഴ്ച​യാ​ണ്​ പ​ക​രു​ന്ന​ത്. ഇ​ഫ്താ​ർ ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ക്കാ​നും വി​ശ്ര​മി​ക്കാ​നും ​ഫോ​ട്ടോ എ​ടു​ക്കാ​നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ഇ​വി​ടേ​ക്ക്​ എ​ത്തു​ന്നു​ണ്ട്​. റ​മ​ദാ​നി​ൽ ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക്കാ​ല​ത്ത് അ​നു​ഭ​വി​ച്ച അ​തേ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന്…

Read More

റമാദാനിൽ ഫ്രാങ്ക്ഫർട്ട് അലങ്കാര വിളക്കുകൾ കൊണ്ട് തിളങ്ങും; തീരുമാനവുമായി ജർമൻ നഗരസഭാ

വ്രതമാസക്കാലമായ റമദാന് ഉജ്ജ്വല വരവേൽപ്പുമായി ജർമനിയിലെ വൻനഗരങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട്. നഗരത്തിലെ പ്രധാന തെരുവുകളിലൊന്നിനെ സമാധാന സന്ദേശങ്ങളടങ്ങിയ വിളക്കുകളും നക്ഷത്രങ്ങളും ചന്ദ്രക്കലകളുമെല്ലാംകൊണ്ട് അലങ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നഗരഭരണകൂടം. ചരിത്രത്തിലാദ്യമായാണ് റമദാൻ കാലത്ത് ഫ്രാങ്ക്ഫർട്ടിൽ ഇത്തരത്തിൽ അലങ്കാരങ്ങൾ സ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക ജർമൻ വാർത്താ ചാനലായ ഡി.ഡബ്ല്യൂ ന്യൂസ് റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ തിരക്കേറിയ തെരുവുകളിലൊന്നായ ഗ്രോസ് ബോക്കൻഹൈമർ സ്ട്രാസ് ആണ് ഇനിയൊരു മാസക്കാലം റമദാൻ അലങ്കാരവിളക്കുകൾ കൊണ്ട് തിളങ്ങുക. കഫേകൾക്കും റെസ്‌റ്റോറന്റുകൾക്കും പേരുകേട്ട നഗരത്തിലെ പ്രധാന ഫുഡ് സ്‌പോട്ടുകളിലൊന്നാണിവിടം. ഭക്ഷണത്തെരുവ് എന്ന…

Read More