‘ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ല; ലോകത്തിലെ മികച്ച ഫുട്‌ബോൾ താരം ഞാൻ തന്നെ’; ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ ഞാനാണെന്ന് വ്യക്തമാക്കിയ ക്രിസ്റ്റ്യാനോ ചരിത്രത്തിൽ തന്നേക്കാൾ മികച്ച താരത്തെ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിആർ7 നിലപാട് വ്യക്തമാക്കിയത്. ”ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഇക്കാര്യത്തെ ഞാൻ ബഹുമാനത്തോടെ കാണും. പക്ഷെ, ഏറ്റവും സമ്പൂർണ്ണനായ കളിക്കാരൻ ഞാനാണ്. ഫുട്‌ബോൾ ചരിത്രത്തിൽ എന്നേക്കാൾ മികച്ചൊരാളെ കണ്ടിട്ടില്ല. ഹൃദയത്തിൽ തൊട്ടാണ് ഇക്കാര്യം പറയുന്നത്”-റോണോ ചോദ്യത്തിന് മറുപടിയായി പറഞ്ഞു അഭിമുഖത്തിൽ മെസ്സിയോടുള്ള സൗഹൃദത്തെ കുറിച്ചും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഒന്നര വർഷത്തോളം…

Read More

അവസാനത്തെ നക്സല്‍ നേതാവും കീഴടങ്ങി; കർണാടക നക്സൽ വിമുക്ത സംസ്ഥാനം: മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ അവസാനത്തെ നക്സൽ നേതാവും കീഴടങ്ങി.വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന കൊത്തെഹൊണ്ട രവിയാണ് കീഴടങ്ങിയത്. ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ് രവി.ദീർഘകാലമായി ഒളിവിലായിരുന്ന തൊമ്പാട്ട് ലക്ഷ്മിയെന്ന നക്സൽ അനുഭാവിയും നാളെ കീഴടങ്ങും.ചിക്മഗളുരു പൊലീസിന് മുമ്പാകെ നാളെ കീഴടങ്ങാമെന്ന് അവർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കർണാടകയെ പൂർണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.22 പൊലീസുദ്യോഗസ്ഥരടങ്ങിയ…

Read More

അയോധ്യ പ്രതിഷ്ഠാദിനം: സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:30 വരെയാണ് അവധി. നേരത്തെ, പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രതിഷ്ഠാ ദിനമായ 22ന് എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ്. അതേസമയം, പ്രതിഷ്ഠാ ദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്…

Read More