
സാഹിത്യ നഗര പദവി പ്രഖ്യാപന ചടങ്ങ്; ‘മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടിയോടുള്ള നീരസം കാരണം’, ആരോപണവുമായി പ്രതിപക്ഷം
കോഴിക്കോട്ട് യുനെസ്‌കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടെന്ന് പ്രതിപക്ഷം. സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ അസൗകര്യം മുഖ്യമന്ത്രി ദിവസങ്ങൾക്കു മുൻപ് തന്നെ അറിയിച്ചിരുന്നുവെന്നും മറ്റ് വ്യാഖ്യാനങ്ങൾ തെറ്റാണെന്നും കോർപ്പറേഷൻ വിശദീകരിച്ചു. യുനെസ്‌കോയുടെ സാഹിത്യ നഗര പട്ടികയിൽ രാജ്യത്ത് ആദ്യമായി ഇടംപിടിക്കുന്ന നഗരമെന്ന നേട്ടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഈ…