ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അനുമതി; നി‌ർണായക പ്രഖ്യാപനത്തിന് റഷ്യ

ഇന്ത്യക്കാരായ സഞ്ചാരികളെ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനത്തിനൊരുങ്ങി റഷ്യ. ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അനുമതി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നച്. ജൂണിൽ റഷ്യയും ഇന്ത്യയും പരസ്പരം വിസാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഉഭയകക്ഷി കരാർ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തീരുമാനം നടപ്പിലാകുന്നതോടെ വിസ നേടുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ചെലവുകളും ഇല്ലാതാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ചൈന ,​ ഇറാൻ എന്നീ രാജ്യങ്ങളിലുള്ളവർക്ക് ഇപ്പോൾതന്നെ വിസ ഇല്ലാതെ റഷ്യ സന്ദർശിക്കാം. ഇത് വിജയകരമായതോടെയാണ് ഇന്ത്യക്കാർക്കും ആ സൗകര്യം ഏർപ്പെടുത്നാൻ തീരുമാനിച്ചിരിക്കുന്നത്….

Read More