അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം; കോൺഗ്രസ് പങ്കെടുക്കണോ എന്നതിൽ നിലപാടെടുക്കേണ്ടത് എഐസിസിസിയെന്ന് സുധാകരൻ

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണോ എന്നതിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.  ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം നിലപാടെന്ന കെ മുരളീധരന്റെ അഭിപ്രായം എന്തിന്റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.  പങ്കെടുക്കരുതെന്ന സമസ്ത നിലപാടിൽ സമസ്തക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.   ,അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ…

Read More

‘നോട്ടീസ് അയക്കുന്ന തീരുമാനം വഴിത്തിരിവ്, കൂടുതൽ തെളിവുകൾ പുറത്തുവിടും’; കുഴൽനാടൻ

മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വലിയ വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുഴൽനാടന്റെ പ്രതികരണം.   പി വി ഞാനല്ല എന്ന മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയിൽ ഇപ്പോൾ…

Read More

‘നവകേരള സദസ്സിന് അരലക്ഷം നൽകില്ല’; തീരുമാനം ശ്രീകണ്ഠാപുരം നഗരസഭ തിരുത്തി

നവകേരള സദസ്സിന് അരലക്ഷം നൽകാനുള്ള തീരുമാനം തിരുത്തി യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭ. പ്രത്യക കൗൺസിൽ ചേർന്ന് തീരുമാനം പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നവകേരള സദസിന് അരലക്ഷം രൂപ കൗൺസിൽ അനുവദിച്ചത്. 18 യുഡിഎഫ് അംഗങ്ങളിൽ 17 പേരും തീരുമാനത്തെ പിന്തുണച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭ പിരിവ് നൽകുന്നത് ചർച്ചയായതോടെ പിരിവ് നൽകേണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. അത് അനുസരിച്ചാണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചതും തീരുമാനം തിരുത്തിയതും. തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിന് പണം നൽകണമെന്നാവശ്യപ്പെട്ട്…

Read More

അരികൊമ്പൻ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാർ; വനം മന്ത്രി

അരികൊമ്പൻ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സർക്കാർ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. കേരള വനം വകുപ്പുമായി തമിഴ്‌നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിന്റെ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു. ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. ഇപ്പോൾ അരികൊമ്പൻ തമിഴ്‌നാട്…

Read More

പാർട്ടി താത്പര്യം വ്യക്തി താത്പര്യത്തെക്കാൾ വലുത്, ഹൈക്കമാൻഡ് തീരുമാനത്തെ കോടതി വിധി പോലെ സ്വീകരിക്കുന്നു: ഡി.കെ ശിവകുമാർ

ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നതായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങൾ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. നമ്മളിൽ പലരും കോടതിയിൽ വാദിക്കും. അന്തിമമായി ജഡ്ജി പറയുന്ന വിധി അംഗീകരിക്കും. പാർട്ടിയുടെ താത്പര്യമാണ് വ്യക്തി താത്പര്യത്തെക്കാൾ വലുത്. അതു കൊണ്ട് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു. ഞങ്ങൾ ജയിച്ചില്ലെങ്കിൽ സ്ഥിതി എന്താകുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ജയിച്ചു. വിജയത്തിൻറെ ഫലം എനിക്ക് മാത്രം ഉള്ളതല്ല. അത് ലക്ഷക്കണക്കിന് പാർട്ടി…

Read More

ഇന്ധന സെസിൽ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം

സംസ്ഥാന ബജറ്റിൽ ഇന്ധനത്തിനു ചുമത്തിയ രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസിൽ ഇളവുണ്ടാകുമോ എന്ന് ഇന്നറിയാം. ഇളവുണ്ടെങ്കിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു വൈകിട്ട് ബജറ്റ് ചർച്ചയ്ക്ക് നൽകുന്ന മറുപടിയിൽ പ്രഖ്യാപിക്കും. ഒരു രൂപ കുറയ്ക്കുന്നത് ആദ്യം പരിഗണിച്ചിരുന്നെങ്കിലും അത് ആവശ്യമില്ല എന്ന നിലപാടാണ് ഇപ്പോൾ സർക്കാരിന് എന്നാണ് സൂചന. സെസ് കുറച്ചാൽ പ്രതിപക്ഷ സമരത്തിൻറെ വിജയമായി വ്യാഖ്യാനിക്കപ്പെടും എന്നതാണ് കാരണം. വലിയ തോതിലുള്ള പ്രതിഷേധം നികുതി നിർദേശത്തിനെതിരെ ഉയർന്നിട്ടില്ല എന്നും സർക്കാർ വിലയിരുത്തുന്നു. ഭൂമിയുടെ ന്യായവില 20…

Read More

ഗവർണർ മഹാരാജാവാണോ?; വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റെന്ന് കെ മുരളീധരൻ

വിസിമാർക്കെതിരായ നീക്കത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കോൺഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരൻ എംപി ചോദിച്ചു. ഗവർണർ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണർ എടുത്തു ചാടി പ്രവർത്തിക്കുകയാണ്. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കാനാവില്ല. പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ്…

Read More

പാ‍ർട്ടി നടപടി അം​ഗീകരിക്കുന്നു, വീഴ്ചയുണ്ടെങ്കിൽ തിരുത്തും: എൽദോസ്

പാർട്ടിയിൽ നിന്ന് സസപെൻഡ് ചെയ്ത നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ .പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കും. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു.  നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. മൊബൈൽ ഫോൺ ഹാജരാക്കണം എന്നാണ് നിർദേശം. സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ…

Read More