താൻ എടുത്ത തീരുമാനം തെറ്റിയില്ല; മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത്: പദ്മജ വേണുഗോപാല്‍

ബിജെപിയില്‍ ചേരാനുള്ള  തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍. തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്. കെ.മുരളീധരന്  മുന്നറിയിപ്പ് നൽകിയിരുന്നു. തൃശ്ശൂരിൽ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തൃശ്ശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല. തൃശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല. നല്ല ആളുകളുടെ കൈയ്യിൽ അധികാരം ഇല്ല. കോൺഗ്രസിൽ അധികാരം കൊക്കാസിന്‍റെ  കൈയ്യിലാമെന്നും അവര്‍ പറഞ്ഞു കെ.മുരളീധരനുമായി സംസാരിച്ചിട്ടില്ല. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍. രാഷ്ട്രീയമായി രണ്ട് ചേരിയിൽ…

Read More

തൃശ്ശൂരിലെ പരാജയം ഗൗരവത്തോടെ കാണും; വിവാദങ്ങളുണ്ടാക്കരുതെന്നും പിസി വിഷ്ണുനാഥ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ പരാജയത്തെ പാർട്ടി ഗൗരവമായി കാണുന്നുവെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. തോൽവിക്ക് പിന്നിൽ സംഘടനാപരമായ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. തത്കാലത്തേക്ക് എങ്കിലും കെ മുരളീധരൻ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തിരുത്തണം. ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസിന് വിമർശിച്ച അദ്ദേഹം കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പറഞ്ഞു. ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ…

Read More

മാർ അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകളിൽ ഇന്ന് തീരുമാനം; ഇടിച്ച വാഹനം കസ്റ്റഡിയിൽ

അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വാഹനാപകടത്തിൽ ഇപ്പോൾ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Read More

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് ഗോവിന്ദൻ

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളം ഉന്നയിച്ചതു പ്രസക്തിയുള്ള വിഷയമാണെന്നു സുപ്രീം കോടതിക്കു മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു. ‘‘കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളതാണെന്നു കോടതി അംഗീകരിച്ചിരിക്കുകയാണ്. കേരളം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഈ പ്രശ്നം ഭരണഘടനാ ബെഞ്ച് തന്നെ പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമായി കോടതി കാണുന്നു. കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണു കേന്ദ്ര സർക്കാർ എടുത്തിട്ടുള്ളത്….

Read More

കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം: എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമെന്ന് വിഡി സതീശൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ഥാനാർത്ഥി നിർണയത്തിലെ ഉത്തരവാദിത്തം പാർട്ടിക്കെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു. പത്മജ ബിജെപിയിലേക്ക് പോയത് സ്ഥാനാർത്ഥി നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. പട്ടികയിൽ ഒരു റിസ്ക്കും ഇല്ല. സർപ്രൈസ് പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും ഏറ്റവും അനിയോജ്യമായ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കൃത്യമായ ആലോചനക്ക് ശേഷമുള്ള പട്ടികയാണിത്. കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നത് കേരളത്തിലെ നേതാക്കളുടെ ആവശ്യ പ്രകാരം…

Read More

പാര്‍ട്ടിയെ ചതിച്ച പത്മ‌ജയോട് സഹോദരിയെന്ന നിലയിൽ പോലും ഇനി ബന്ധമില്ല: കെ മുരളീധരൻ

പത്മജ വേണുഗോപാലിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്‍. പത്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 52,000 വോട്ടിന് കെ. കരുണാകരന്‍ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പില്‍ രാമകൃഷ്ന്‍ വിജയിച്ച സീറ്റില്‍ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശ്ശൂരില്‍ തൃകോണമത്സരത്തില്‍ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്….

Read More

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ്

നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടണമെന്ന് ഏറെക്കാലമായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം ‘റെഡി ടു ഡ്രിങ്ക്’ എന്നരീതിയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന തുടങ്ങിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിലും തുടങ്ങണമെന്നായിരുന്നു മദ്യ ഉത്പാദകരുടെ ആവശ്യം. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള അനുമതി തേടുകയാണ്. എന്നാല്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സംസ്ഥാന…

Read More

എൻഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും. കേരളത്തില്‍ 6 എപ്ലസ് മണ്ഡലങ്ങളുള്‍പ്പടെ 8 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകള്‍ക്കായി ഇന്ന് ദില്ലിയിലെത്തും….

Read More

‘കേട്ടപ്പോൾ എനിക്കതൊരു ഷോക്ക് ആയിരുന്നു,് ഷൂട്ടിംഗിനിടെ പൃഥിരാജിനോട് പറഞ്ഞത്’; മീന

ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് മീന. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകൾക്കൊപ്പം മികച്ച ഓൺസ്‌ക്രീൻ കെമിസ്ട്രി മീനയ്ക്കുണ്ടായിരുന്നു. രജിനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, വെങ്കിടേഷ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകളിൽ മീര തിളങ്ങി. ഒരു കാലത്തെ ഭാഗ്യ നായികയായിരുന്നു മീന. വിവാഹ ശേഷം ചെറിയ ഇടവേളയെടുത്ത് തിരിച്ച് വന്നപ്പോൽ മീനയ്ക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നാണ്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മലയാളത്തിൽ മീന ചെയ്ത ഹിറ്റ് സിനിമകളിലൊന്നാണ് ബ്രോ ഡാഡി. പൃഥിരാജ്…

Read More

വിദേശസർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു, ആരും വേവലാതിപ്പെടേണ്ട, മാധ്യമങ്ങള്‍ക്ക് മറ്റു ചില താത്പര്യങ്ങള്‍

ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചർച്ച ചെയ്യാതെ വിദേശസർവ്വകലാശാലക്ക് അനുമതി പരിഗണിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി ആർ ബിന്ദുവിന് അതൃപ്തി. വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ട് വെച്ച നിർദ്ദേശമാണ് ബജറ്റിൽ പരിഗണിച്ചത്. വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു പ്രതികരിച്ചു. വിദേശ സര്‍വകലാശാല വിഷയത്തില്‍ ആരും വേവലാതിപ്പെടേണ്ടന്നും മന്ത്രി പറഞ്ഞു.ബജറ്റിലെ പ്രഖ്യാപനം വിവാദമാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ മറ്റുചില താല്‍പര്യങ്ങളാണുള്ളത്. വിദേശ സര്‍വകലാശാലകളുടെ വാണിജ്യ താത്പര്യമടക്കം പരിശോധിച്ച ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂ. നിലവിലെ…

Read More