അഴിമതി അനുവദിക്കില്ല; കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹം; വിഡി സതീശൻ

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം….

Read More

സ്കൂൾ ഉപേക്ഷിച്ച് സിനിമയിലേക്ക് വരാൻ എങ്ങനെ ചങ്കൂറ്റമുണ്ടായി എന്ന് ആരും ചോദിച്ചിട്ടില്ല; ദിവ്യ ഉണ്ണി

സിനിമകളിൽ കാണാറില്ലെങ്കിലും ദിവ്യ ഉണ്ണിയെ മലയാളികൾ മറന്നിട്ടില്ല. വിവാഹ ശേഷമാണ് ദിവ്യ ഉണ്ണി അഭിനയ രം​ഗത്ത് നിന്നും മാറിയതും അമേരിക്കയിലേക്ക് പോകുന്നതും. പിന്നീട് നൃത്തത്തിലേക്ക് ദിവ്യ പൂർണ ശ്രദ്ധ നൽകി. നൃത്ത അധ്യാപികയുമാണ് ദിവ്യ. 2013 ൽ പുറത്തിറങ്ങിയ മുസാഫിർ എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് ദിവ്യ ഉണ്ണി അവസാനമായി അഭിനയിച്ചത്. തൊണ്ണൂറുകളുടെ അവസാനം സിനിമ വിട്ട ദിവ്യ നീണ്ട ഇടവേളയ്ക്ക് ശേഷം ചെയ്ത ഏക സിനിമയാണിത്. പിന്നീടൊരിക്കലും നടിയെ പ്രേക്ഷകർ ബി​ഗ് സ്ക്രീനിൽ കണ്ടിട്ടില്ല. വിവാഹ​…

Read More

മലൈകയുടെ അച്ഛൻ മരിച്ചപ്പോൾ കൂടെ നിന്നതിന് കാരണം; നടൻ അർജുൻ കപൂർ പറയുന്നു

സെപ്റ്റംബറിലാണ് ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ കുല്‍ദാപ് മെഹ്ത വീടിന്റെ ടെറസില്‍നിന്നും വീണുമരിച്ചത്. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നടൻ അർജുൻ കപൂർ മലൈകയെ ആശ്വസിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. അർജുനും മലൈകയും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായ സമയത്തായിരുന്നു അത്. ഇപ്പോഴിതാ അന്ന് നല്‍കിയ പിന്തുണ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. തന്റെ മുന്‍കാല അനുഭവങ്ങളാണ് ഇത്തരത്തിലുള്ള സമീപനത്തിന് തന്നെ പ്രാപ്തമാക്കിയതെന്ന് നടന്‍ പറയുന്നു. 2018 ല്‍ പെട്ടെന്നാണ് അച്ഛന്റെ രണ്ടാം ഭാര്യയായിരുന്ന നടി ശ്രീദേവി മരണപ്പെടുന്നത്. അതിന്…

Read More

ശബരിമലയിൽ വൻ തിരക്ക്: ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനം

ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം; യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിന് ശേഷം വിഞാപനം ഇറക്കും. അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്‍ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ തരിഫ് വേണം എന്നാണ് കെഎസ്‍ഇബിയുടെ ആവശ്യം. നിരക്ക് കൂട്ടുന്നതിനോട് സർക്കാരും യോജിച്ചിരുന്നു. നിത്യോപകയോഗ സാധനങ്ങളുടെ വില…

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാർഹം: കെ സുധാകരൻ

കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി സ്വാഗതാർഹമാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ എംപി. കൽപ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസമാണ് നേരത്തെ വോട്ടെടുപ്പ് തീയതി നിശ്ചയിച്ചിരുന്നത്. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഒരു നാടിന്‍റെയും ജനതയുടെയും സാംസ്കാരിക പൈതൃകമാണ് കൽപ്പാത്തി രഥോത്സവത്തിൽ പ്രതിഫലിക്കുന്നത്. ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുവാൻ ജനങ്ങൾ ഐക്യത്തോടെയും സന്തോഷത്തോടെയും ഒരുപോലെ ഒരുമിക്കുന്ന ദിനം കൂടിയാണ്. വോട്ടെടുപ്പ്  തീയതിയും…

Read More

സരിന്റെ അഭ്യർഥനയെ മാനിക്കുന്നു, പക്ഷേ മത്സരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ല; എ.കെ ഷാനിബ്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ ഷാനിബ്. മത്സരത്തിൽ നിന്ന് പിന്മാറാണമെന്ന സരിന്റെ അഭ്യർത്ഥനയെ മാനിക്കുന്നുവെന്നും മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്നും ഷാനിബ് പ്രതികരിച്ചു. സരിനുമായി കൂടിക്കാഴ്ച്ച നടത്താൻ പ്രശ്നങ്ങളൊന്നുമില്ലെന്നും പത്രിക ഉച്ചയ്ക്കുമുമ്പ് സമർപ്പിക്കുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു. നേരത്തെ ഷാനിബിനോട് പാലക്കാട് മത്സരിക്കരുതെന്ന് എൽഡിഎഫ് സ്ഥാനാർഥിയായ പി.സരിൻ അഭ്യർഥിച്ചിരുന്നു. ഒരു കോൺഗ്രസ് സ്ഥാനാർഥിയും കോൺഗ്രസ് വിട്ട രണ്ടു പേരും മത്സരിക്കുന്നത് വോട്ടുകൾ വിഭജിച്ചുപോകാൻ ഇടയാക്കുമെന്നും അതിനാലാണ് ഷാനിബിനോട്…

Read More

പാലക്കാട്ടെ സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപിയിൽ കടുത്ത ഭിന്നത; സുരേന്ദ്രനായി ഒരു വിഭാഗം, ശോഭാ സുരേന്ദ്രൻ വരണമെന്ന് മറ്റുള്ളവർ

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപിയിൽ കടുത്ത ഭിന്നത. സംസ്ഥാാന അധ്യക്ഷൻ കെ. സുരേന്ദ്രനായി ഒരു വിഭാഗം ശക്തമായി നിലയുറപ്പിച്ചു. മറുവശത്ത് ശോഭാ സുരേന്ദ്രൻ വരണമെന്ന് ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപെട്ടു. കാലങ്ങളായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സി. കൃഷ്ണകുമാറിനെത്തന്നെ സ്ഥാനാർഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപെട്ടിട്ടുണ്ട്. അതേസമയം ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. കഴിഞ്ഞ ലോക്സ്ഭ…

Read More

ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല; ദേശീയ ബാലാവകാശ കമ്മീഷൻ തീരുമാനത്തെ വിമർശിച്ച് ജലീൽ

രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ച് പൂട്ടണമെന്നും ഗ്രാന്‍റുകൾ നൽകരുതെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎ. മദ്രസ്സകൾ അടച്ചുപൂട്ടണമെന്ന ധ്വനിയിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചതായി പറയപെടുന്ന നിർദ്ദേശങ്ങൾ ഏകപക്ഷീയവും സമൂഹത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഏറെ സാദ്ധ്യതകളുള്ളതുമാണെന്ന് ജലീൽ പറഞ്ഞു. ഇന്ന് മദ്രസ്സകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ ആയിരിക്കും പൂട്ടിക്കുകയെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല. സ്കൂളുകളിൽ പോകാത്ത കുട്ടികളെ ലാക്കാക്കി,…

Read More

‘റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു’; എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ബിനോയ് വിശ്വം

ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയ ഒരാൾ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് എഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തിൽ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായി നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ബാബു വിവാദത്തിൽ മാധ്യമങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെ അറിയില്ലേയെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുചോദ്യം. പാർട്ടി കമ്മിറ്റികളിൽ ചർച്ച വേണം. ഏത് പാർട്ടി സഖാവിനും ഘടകത്തിൽ അഭിപ്രായം പറയാൻ…

Read More