
ജീവനാംശം വിധിക്കുന്നത് ശിക്ഷിക്കാനാകരുത്; വിവാഹമോചന കേസുകളില്‍ വ്യവസ്ഥകളുമായി സുപ്രീം കോടതി ബെഞ്ച്
ബെംഗളൂരുവില്‍ ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യ ചര്‍ച്ചയാകുന്നതിനിടെ വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിന് എട്ട് നിബന്ധനകള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് സുപ്രീംകോടതി. ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്ന് വ്യക്തമാക്കി 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ദീര്‍ഘമായ ആത്മഹത്യാക്കുറിപ്പും തയ്യാറാക്കിവച്ചശേഷമാണ് ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്. അകന്നുകഴിയുന്ന ഭാര്യ നികിത സിംഘാനിയയും അവരുടെ കുടുംബവും നിരവധി കേസുകളില്‍ കുടുക്കി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പണം തട്ടിയെടുക്കുന്നുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും 24…