എംഎസ്എസ് യുഎഇ ഫെസ്റ്റ് ഡിസംബർ 3 ന് ദുബായിൽ

യുഎഇയുടെ 52-ാം ദേശീയ ദിനത്തോടനുബന്ധിച്ച് മോഡൽ സർവീസ് സൊസൈറ്റി(എംഎസ് എസ്) എല്ലാ എമിറേറ്റുകളിലെയും 52 സ്കൂളുകളിലെ മൽസരാർത്ഥികള്‍ പങ്കെടുക്കുന്ന യുഎഇ ഫെസ്റ്റ് 2023 നടത്തും. റേഡിയോ കേരളം 1476 എഎം ഒഫിഷ്യൽ റേഡിയോ പാർട്ണറായ പരിപാടി ഡിസംബർ 3 ന് രാവിലെ 10 മുതൽ രാത്രി 8 വരെ ദുബായ് മുഹൈസീനയിലെ ഗൾഫ് മോഡൽ സ്കൂളിലാണ് നടക്കുക.  കെജി 1 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾ മത്സരത്തില്‍ പങ്കെടുക്കും. എട്ടാം തരം മുതൽ 12 വരെയുള്ള ക്ലാസിലെ…

Read More

കുവൈത്തിലെ ടിക് ടോക് നിരോധനം; ഹർജി ഡിസംബർ മൂന്നിലേക്ക് മാറ്റി

ഓൺലൈൻ ലോകത്തെ ജനപ്രിയ അപ്ലിക്കേഷനായ ടിക് ടോക് കുവൈത്തിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി പരിഗണിക്കുന്നത് ഡിസംബർ മൂന്നിലേക്ക് മാറ്റി വെച്ചു. രാജ്യത്തിൻറെ ധാർമ്മികതക്ക് നിരക്കാത്ത ദൃശ്യങ്ങളാണ് ടിക് ടോകിൽ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതി ഉന്നയിച്ച് സ്വകാര്യ വ്യക്തിയാണ് ഹർജി നൽകിയത്. സർക്കാരിൻറെ പ്രതികരണം ലഭിക്കുന്നതിനാണ് ഹർജി മറ്റൊരു തിയ്യതിലേക്ക് മാറ്റി വെച്ചത്. കുട്ടികളാണ് ടിക്ക് ടോക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും ഇത്തരം വിഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. ആഗോള തലത്തിൽ നിരവധി രാജ്യങ്ങൾ സ്വകാര്യത മുൻനിർത്തി ടിക്…

Read More