
ഓട്ടം ഫെയറിന് ഡിസംബർ 21ന് ബഹ്റൈനിൽ തുടക്കമാവും
ഈ വർഷത്തെ ഓട്ടം ഫെയറിന് ഡിസംബർ 21ന് തുടക്കമാവും. ഡിസംബർ 29 വരെ നീളുന്ന ഫെയർ എക്സിബിഷൻ വേൾഡിലാണ് നടക്കുക. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ മേളയാണിത്. എക്സിബിഷൻ വേൾഡിലെ അഞ്ച്, ആറ് ഹാളുകളിൽ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. 18 രാഷ്ട്രങ്ങളിൽനിന്നായി 680 സ്റ്റാളുകളാണ് ഇവിടെ ഒരുക്കുക. ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിൽ നിന്നായി മൂന്നു പുതിയ സ്റ്റാളുകളും ഇത്തവണയുണ്ടാകും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള അവസരം…