
‘ആറു വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് നടത്തി’; പരാതിയുമായി എല്‍ഡിഎഫ്
പത്തനംതിട്ട ആറന്മുളയിലും കള്ളവോട്ട് നടത്തിയെന്ന് പരാതി. ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന പരാതിയുമായി എല്‍ഡിഎഫ് ആണ് രംഗത്തെത്തിയത്. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തു കളിച്ചുവെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി. ആറുവർഷം മുൻപ് അന്നമ്മ മരിച്ചതാണെന്നും എൽഡിഎഫ് പരാതിയില്‍ വ്യക്തമാക്കി. അതേസമയം, ആരോപണത്തില്‍ വിശദീകരണവുമായി ബിഎല്‍ഒ രംഗത്തെത്തി. തെറ്റ് പറ്റിയെന്ന് ബിഎല്‍ഒ പറഞ്ഞു. കിടപ്പ് രോഗിയായ മരുമകൾ…