
ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ക്യാമറാമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കി. പിന്നാലെ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായി കാട്ടി വേണു പോലീസിൽ പരാതി നൽകി. തൃശ്ശൂരിൽ ഒരുമാസമായി സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതൽ സംവിധായകനായ ജോജുവും വേണുവും കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവൻ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ വേണുവിനെതിരേ ഉയർന്നു. കഴിഞ്ഞ ദിവസം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചിത്രീകരണത്തിനിടെ ജോജുവും വേണുവും തമ്മിൽ പരസ്യമായി വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയുടെ…