
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി. പാലക്കാട് ചെറിയ കോട്ടമൈതാനത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി രാജ്യത്തെ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കര്‍ഷകര്‍ സമരത്തിലാണ്. അതിസമ്പന്നരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന നരേന്ദ്രമോദി സര്‍ക്കാര്‍, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാത്തതെന്തെന്നാണ് അവര്‍ ചോദിക്കുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഒന്നാമതായി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നിയമപരമായി താങ്ങുവില ഉറപ്പാക്കും. രണ്ടാമതായി കര്‍ഷകരുടെ ബാങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളും. തൊഴിലാളികള്‍ക്ക് കുറഞ്ഞത് 400 രൂപയെങ്കിലും ദിവസക്കൂലി…