
വിഷത്തിന് പൊന്നും വില; ഒരു ഗാലണിന് 3.9 കോടി യുഎസ് ഡോളർ; ലോകത്തിലെ ഏറ്റവും മൂല്യമുള്ള ദ്രാവകം
ലോകത്തിലെ ഏറ്റവും വിലയുള്ള ദ്രാവകങ്ങളിലൊന്നാണ് തേൾവിഷമെന്ന് അറിയാമോ? Death stalker സ്കോർപിയോൺ എന്ന തേളിന്റെ ഒരു ഗാലൺ വിഷത്തിന് 3.9 കോടി യുഎസ് ഡോളറാണ് വില. വേദന നിയന്ത്രണം, കാൻസർ, പ്രതിരോധ വ്യവസ്ഥാരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും വൈദ്യശാസ്ത്ര ഗവേഷണരംഗത്തുമുള്ള ഈ വിഷത്തിന്റെ നിർണായക റോളാണ് ഇതിന്റെ മൂല്യം ഇത്രയും കൂട്ടുന്നത്. ഇതു മാത്രമല്ല സൗന്ദര്യവസ്തുക്കളുടെ ഉത്പാദനരംഗത്തും തേൾവിഷത്തിന് ഡിമാന്റുണ്ട്. ഈ വിഷത്തിന്റെ അപൂർവതയും ഇതു ശേഖരിക്കാനുള്ള പ്രയാസവുമാണ് ഇതിന് ഇത്ര വില വരാനുള്ള കാര്യം. വളരെ കുറച്ച്…