
വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ച സംഭവം; 6 അധ്യാപകർ അറസ്റ്റിൽ
സ്കൂൾ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ ഉത്തരകന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. 4 പേരുടെയും കുടുംബങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ…