വയനാട് ഡിസിസി ട്രഷററുടേയും മകൻ്റെയും മരണം ; അന്വേഷണം വേണമെന്ന് സിപിഐഎം

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം വേണമെന്ന് സിപിഐഎം. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമനങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നതായി പരാതിയുണ്ടെന്നും കോടികൾ തട്ടിയെടുത്തവർ എൻ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോൺഗ്രസിലെ നേതാക്കൾ രഹസ്യമായി പറയുന്നുവെന്നും സിപിഐഎം ഏരിയാ കമ്മിറ്റി നേതൃത്വം കുറ്റപ്പെടുത്തി. എൻഎം വിജയൻറെ ആത്മഹത്യാ കുറിപ്പ് , വിജയനും മകനും വിഷം കഴിച്ചതറിഞ്ഞ് വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ മാറ്റിയതായി സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും…

Read More

ചൈനയിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി

ചൈനയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ദക്ഷിണ ചൈനീസ് നഗരമായ ഷുഹായിൽ കഴിഞ്ഞ മാസമുണ്ടായ ദാരുണമായ സംഭവത്തിൽ 62 വയസുകാരനായ ഫാൻ വിഖിയു എന്നയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു. 2014ന് ശേഷ ചൈന കണ്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട സംഭവം നവംബർ 11നാണ് നടന്നത്. ഒരു സ്പോട്സ് കോംപ്ലക്സിന് മുന്നിൽ വ്യായാമം ചെയ്യുകയായിരുന്ന ആൾക്കൂട്ടത്തിന് ഇടയിലേക്ക് 62കാരൻ തന്റെ എസ്‍യു‍വി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു….

Read More

കുമാരനാശാന്റെ 100-ാം ചരമവാർഷികം ആചരിച്ചു

ലൈബ്രറി കൗൺസിൽ തിരുവള്ളൂർ മേഖലാസമിതിയുടെയും പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് സാംസ്കാരികവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പള്ളിയിൽ കുമാരനാശാന്റെ നൂറാം ചരമവാർഷികം ആചരിച്ചു. സാഹിത്യനിരൂപകനും പ്രഭാഷകനുമായ കെ.വി. സജയ് ‘ആശാൻ കവിതയും മലയാളിയും’ എന്ന വിഷയമവതരിപ്പിച്ച് അനുസ്മരണപ്രഭാഷണം നടത്തി. തിരുവള്ളൂർ മേഖലാ കൺവീനർ കെ.കെ. പ്രഭാകരൻ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ വടകര താലൂക്ക് സെക്രട്ടറി എം. ജനാർദനൻ, കെ.എസ്.എസ്.പി.യു. തോടന്നൂർ സാംസ്കാരികവേദിയിൽ വൈസ് പ്രസിഡന്റ് പി.പി. കുട്ടികൃഷ്ണൻ, മേലത്ത് സുധാകരൻ, ടി.എച്ച്. ശ്രീധരൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ ആർ.കെ. ശിശിര,…

Read More

എംടി വാസുദേവൻ നായരുടെ വിയോഗം ; കേരളത്തിൽ രണ്ട് ദിവസത്തെ ദു:ഖാചരണം , ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു

മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കുന്നതിൻ്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു.

Read More

എം.ടി വാസുദേവൻ നായരുടെ വിയോഗം ; അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അന്തരിച്ച മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം ടി വാസുദേവൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു. ആധുനികതയുടെ ഭാവുകത്വത്തിനു ചേർന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായും ആ പ്രസ്ഥാനത്തിന്റെ വക്താക്കളായ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച പത്രാധിപരായും മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് എംടി നൽകിയ സംഭാവന അതുല്യമാണ്. കേരളീയ സമൂഹഘടനയിൽ വന്ന മാറ്റത്തിന്റെ ഫലമായുള്ള മനുഷ്യജീവിതാനുഭവത്തെ…

Read More

ഡിഎൻഎ ഫലം പുറത്ത്; മരിച്ച പ്ലസ്ടു വിദ്യാർത്ഥിനിയുടെ ഗർഭസ്ഥശിശു സഹപാഠിയുടേത്

പനി ബാധിച്ച് മരിച്ച പ്ളസ്ടു വിദ്യാർത്ഥിനിയുടെ ഗർഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയാണെന്ന് ഡിഎൻഎ ഫലം. പെൺകുട്ടിയുടെ മരണശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ അഖിലിനെ (18) പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അവിടെ എത്തി ലെെംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും സഹപാഠി പൊലീസിന് മൊഴി നൽകി. പ്രതിക്ക് പ്രായപൂർത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വെെകിട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയിൽ ഹാജരാക്കും….

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം ; പിപി ദിവ്യയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ്

കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകിയിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. 

Read More

മാനസിക പീഡനം; പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ ട്രെയിനിന് മുന്നിൽ ചാടിമരിച്ചു

കർണാടകയിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് തിപ്പണ്ണ അലുഗുർ (33) ആത്മഹത്യ ചെയ്‌തത്. ഇയാൾ എഴുതിയ ഒരു പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് സമാനമായ മറ്റൊരു സംഭവം പുറത്തുവരുന്നത്. ഹുളിമാവ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു തിപ്പണ്ണ. വിജയപുര സ്വദേശിയായ ഇയാൾ മൂന്ന് വർഷം മുമ്പാണ് പാ‌ർവതി എന്ന യുവതിയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം ഭാര്യയും…

Read More

‘വിവാഹം കഴിഞ്ഞിട്ട് 15 ദിവസം’; മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട കൂടൽമുറിഞ്ഞകല്ലിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ അനുവും നിഖിലും നവദമ്പതികൾ. കഴിഞ്ഞ നവംബർ 30നായിരുന്നു ഇവരുടെ വിവാ​ഹം. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. മലേഷ്യയിലെ യാത്ര കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് മടങ്ങവേയാണ് ദാരുണാന്ത്യം. ആന്ധ്ര സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസുമായി ഇവരുടെ കാര്‍ കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ നാലരയ്ക്കുണ്ടായ അപകടത്തിൽ നിഖിന്റെ അച്ഛൻ മത്തായി ഈപ്പൻ, അനുവിന്റെ അച്ഛൻ ബിജു പി ജോർജ് എന്നിവരും മരണപ്പെട്ടു. നിഖിലിനെയും അനുവിനെയും…

Read More

വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി; പാലക്കാട് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരിമ്പ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ലോറിക്കടിയിൽ കുടുങ്ങിയതായി സംശയം. രക്ഷാദൗത്യം പുരോഗമിക്കുന്നു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഈ സമയം സിമന്റുമായെത്തിയ ലോറി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേരുടെ…

Read More