
‘ട്രംപിനെ നഗ്നനായി കണ്ടിട്ടുണ്ട്, എന്നെ ഭയപ്പെടുത്താനാവില്ല’; സ്റ്റോമി
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയപ്പെടുന്നില്ലെന്ന് നടി സ്റ്റോമി ഡാനിയേൽസ്. ബന്ധം പുറത്തു പറയാതിരിക്കുന്നതിന് പോൺചിത്രങ്ങളിലെ നടിയായ സ്റ്റോമി ഡാനിയേൽസിനു പണം നൽകിയെന്ന കേസിൽ ട്രംപിനെതിരെ ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം. ട്രംപിനെ നഗ്നനായി താൻ കണ്ടിട്ടുണ്ടെന്നും വസ്ത്രം ധരിച്ച അയാൾക്ക് അതിലപ്പുറം ഭയപ്പെടുത്താൻ കഴിയില്ലെന്നും ബ്രിട്ടിഷ് ദിനപത്രമായ ‘ദ് ടൈംസ്’നു നൽകിയ അഭിമുഖത്തിൽ സ്റ്റോമി ഡാനിയേൽസ് പറഞ്ഞു. ഡോണൾഡ് ട്രംപിനെതിരെ മൊഴി നൽകുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ട്രംപ് ഇതിനകം കലാപത്തിനു പ്രേരിപ്പിച്ച്…