മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവാണ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ പതിനേഴുകാരനായ ജാക്‌സൺ ആണ് മരിച്ചത്. കാലിഫോർണിയയിലാണ് മരിച്ച ജാക്സസണും കുടുംബവും താമസിച്ചിരുന്നത്. കൊലപാതകത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. 1992 ൽ ആണ് ജാക്സണും കുടുംബവും യുഎസിലേക്ക് താമസം മാറ്റിയത്. 2019 ൽ ആണ് ഇവ ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്.

Read More

‘ചീറ്റകൾ ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയം’: അഭിമാന പ്രശ്നമാക്കരുതെന്ന് സുപ്രീം കോടതി

കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഭൂരിഭാഗവും ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്നും ഇത് അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചീറ്റകളെ കൂട്ടത്തോടെ…

Read More

ചികിത്സയ്ക്കിടെ കുത്തിവച്ചപ്പോൾ പൊള്ളലേറ്റു; നായകടിയേറ്റ വീട്ടമ്മ മരിച്ചു

തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതിയാണ് മരിച്ചത്. മെയ് ഒന്നിനായിരുന്നു സംഭവം. വീടിന് സമീപത്ത് വെച്ചാണ് സരസ്വതിയെ നായ കടിച്ചത്. കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആ ദിവസം തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. തുടർന്ന് പിന്നീട് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലാവുകയായിരുന്നു. ആരോ​ഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് കാൽ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സംസ്ഥാനത്ത്…

Read More

പുതുപ്പള്ളി ഹൗസിൽ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര; തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും രാവിലെ 7.15 ഓടെയാണ് വിലാപയാത്ര തുടങ്ങിയത്. മഴയെ അവഗണിച്ചു നൂറ് കണക്കിന് ആളുകളാണ്ത ങ്ങളുടെ പ്രിയ നേതാവിനെ ഒന്ന് അവസാനമായി കാണുവാൻ എത്തിയത്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് ജന്മ നാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്ര ഒരുക്കിയിരിക്കുന്നത്. പ്രമുഖ കോൺഗ്രസ് നേതാക്കൾ എല്ലാം യാത്രയിൽ അനുഗമിക്കുന്നുണ്ട്. “വീരാ, ധീരാ, ഉമ്മൻ ചാണ്ടി, ആര് പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു…

Read More

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് അപകടം; യുവതിയും യുവാവും മരിച്ചു

തെറ്റായ ദിശയിലൂടെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. ആലപ്പുഴ ചെറുകര കാവാലം സ്വദേശി സാബുവിന്റെ മകൾ സുധി (25), കോഴിക്കോട് നന്മണ്ട സ്വദേശി അബ്ദുൽ ജമാലിന്റെ മകൻ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കൊല്ലം ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് ജംക്‌ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബൈക്കിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ദിശ തെറ്റിച്ച് എത്തിയതാണ് അപകട കാരണം. ദേശീയ പാത വികസനത്തിന്റെ…

Read More

കോട്ടയത്ത് ലോറിയിൽനിന്ന് വീണ കയറിൽ കുരുങ്ങി; ഒരാൾക്ക് ദാരുണാന്ത്യം

കോട്ടയത്ത് ലോറിയിൽനിന്ന് വീണ കയറിൽക്കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുരളിയെ റോഡിലൂടെ വലിച്ചിഴച്ച് ലോറി 200 മീറ്ററോളം മുന്നോട്ടുനീങ്ങി. ഇതേത്തുടർന്ന് റോഡിലുരഞ്ഞ് ഒരുകാൽ അറ്റുപോയി. ഞായറാഴ്ച പുലർച്ചെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയിൽനിന്ന് അലക്ഷ്യമായി ഒരു കയർ തൂങ്ങിക്കിടന്നിരുന്നു. ഈ കയർ ദേഹത്ത് കുരുങ്ങിയാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. ലോറിയും ജീവനക്കാരെയും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

തൊഴിൽ ഇല്ലാത്തവനെന്ന് പരിഹാസം; പിതാവിനെ മകൻ അടിച്ച് കൊന്നു

തൊഴിൽ രഹിതനെന്ന് നിരന്തരം പരിഹസിച്ചതിനെ തുടർന്നാണ് പിതാവിനെ മകൻ ബാറ്റ് കൊണ്ട് അടിച്ച് കൊന്നത്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായിരുന്നു. തൊഴിൽരഹിൻ എന്ന പിതാവിന്റെ ആവർത്തിച്ചുള്ള പരിഹാസമാണ് ജബരീഷിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് . ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി….

Read More

ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

രാജസ്ഥാൻ കോട്ടയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ പ്രവേശിപ്പിച്ച 23 കാരനാണ് ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ച് മരിച്ചത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ബുധനാഴ്ച രാത്രി വൈകി ശർമയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ശർമയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ സിപിആർ നൽകാൻ തുടങ്ങി. ഇതിനിടെ ഡിസി ഷോക്ക് മെഷീനിൽ നിന്ന് ഉയർന്ന തീ വൈഭവിന്റെ ഓക്സിജൻ മാസ്കിലേക്ക് പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ വൈഭവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി…

Read More

ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, മകനും അമ്മയും ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം പെരിങ്ങമലയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ജ്വല്ലറി ഉടയായ ശിവരാജൻ, മകൾ അഭിരാമി എന്നിവർ മരിച്ചു. ശിവരാന്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണംചെയ്തിട്ടില്ല.മകന്‍ അര്‍ജുന്‍ സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന  ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല….

Read More

തിരുവനന്തപുരത്ത് കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം പെരിങ്ങമല പുല്ലാനിമുക്കിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു. രണ്ടുപേർ മരിച്ചു. ശിവരാജനും മകൾ അഭിരാമിയുമാണു മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യക്കു കാരണം കടബാധ്യതയാണെന്നാണു പ്രാഥമിക വിവരം

Read More