മഹാരാഷ്ട്രയിലെ താനെയില്‍ സമൃദ്ധി എക്സ്പ്രസ്‌വേയുടെ നിര്‍മാണത്തിനിടെ അപകടം; കൂറ്റൻ ഗര്‍ഡര്‍ സ്ഥാപിക്കല്‍ യന്ത്രം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ താനെയില്‍ സമൃദ്ധി എക്സ്പ്രസ്‌വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കൂറ്റൻ ഗര്‍ഡര്‍ സ്ഥാപിക്കല്‍ യന്ത്രം തകര്‍ന്നുവീണാണ് 15 പേര്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗര്‍ഡറുകളുടെയും യന്ത്രത്തിന്‍റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ സമൃദ്ധി മഹാമാര്‍ഗ് എന്നറിയപ്പെടുന്ന എക്സ്പ്രസ്‌വേയുടെ മൂന്നാം ഫേസിന്‍റെ നിര്‍മാണത്തിനായി എത്തിച്ച യന്ത്രമാണ് തകര്‍ന്നുവീണത്. പാലത്തിന്‍റെ ഗര്‍ഡര്‍ ബോക്സുകള്‍ ഉറപ്പിക്കുന്നതിനിടെ, യന്ത്രത്തിന്‍റെ ഭാഗമായ ക്രെയിനും സ്ലാബും 100 അടി…

Read More

അമ്പലപ്പുഴ തോട്ടപ്പള്ളി പാലത്തിൽ നിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കൊല്ലം സ്വദേശി അഖിൽ

ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി പാലത്തിൽ നിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഖിലാണ് മരിച്ചത്. നാട്ടുകാരും തീരദേശ പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പാൻക്രിയാസ് അസുഖം കൂടിയതിനേ തുടർന്നു രാവിലെ 11.30ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴി കാറിന്റെ ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ…

Read More

കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ കൊണ്ടാഴിയിൽ നിന്നും 10 ദിവസം മുൻപ് കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കേരകകുന്ന് സ്വദേശിയായ തങ്കമ്മയെ (94) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വട്ടപ്പാറ വനത്തിൽ ആട് മേയ്‌ക്കാൻ പോയ ഇലവുങ്കൽ ജോസഫാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

മഹാരാഷ്ട്രയിലെ എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നുവീണു; 15 പേർ മരിച്ചു

മഹാരാഷ്ട്രയിലെ താനെയിൽ എക്‌സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണ് 15 പേർ മരിച്ചു. ഗർഡർ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് തകർന്നത്. ഷാപ്പുരിൽ സമൃദ്ധി എക്‌സ്പ്രസ് ഹൈവേ നിർമാണത്തിനിടെ പുലർച്ചെയോടെയായിരുന്നു അപകടം. മൂന്നു പേർക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നു സംശയമുണ്ട്. ദേശീയ ദുരന്തനിവാര സേനയും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു.

Read More

6 വയസുള്ള സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; അമ്മയെ ജീവപര്യന്തം തടവിന് വിധിച്ച് കോടതി

അമേരിക്കയിലെ അരിസോണയിൽ ആറ് വയസുകാരനായ സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔൻ മാർട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 കാരിയായ അമ്മ എലിസബത്ത് ആർക്കിബെയ്ക്ക് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടാണ് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. ‘നിന്ദ്യവും ക്രൂരവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ തടവ് ശിക്ഷ അനുഭവിക്കാൻ താങ്കൾ അർഹയാണെന്നായിരുന്നു കോടതിയുടെ വാക്കുകൾ, പാരോൾ സാധ്യത ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊക്കോനിനോ സുപ്പീരിയർ കോടതി…

Read More

മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 6 പേർ മരിച്ചു, 25 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അധികൃതരുമാണ് സ്ഥലത്തെത്തി പരിക്കേറ്റവരെ ബുൽധാനയിലെ…

Read More

ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

ആലുവ റെയിൽവെ സ്റ്റേഷനിൽ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ പെട്ട് യുവാവ് മരിച്ചു. ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടിൽ ജിബിൻ ഫിലിപ് ആണ് മരിച്ചത്. മംഗലാപുരത്തേക്ക് പോകുകയായിരുന്ന എറനാട് എക്സ്പ്രസിൽ നിന്ന് ആലുവ സ്റ്റേഷനിലിറങ്ങി തിരിച്ച് കയറുമ്പോഴായിരുന്നു അപകടം. അപകടത്തിൽ കാൽപാദമറ്റു പോയി ശരീരമാസകലം ക്ഷതമേറ്റ യുവാവിനെ ഉടൻ ആർ പി എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്ത് പഠിക്കുന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം തൃശൂർക്ക് പോകുകയായിരുന്നു.

Read More

തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്ന് അഞ്ച് പേർ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മേലചേരുവിലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ സിമന്റ് ഫാക്ടറിയിലെ പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് 20ലധികം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ലിഫ്റ്റിലുള്ളവര്‍ താഴേക്ക് വീഴുകയായിരുന്നു. താഴെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദേഹത്താണ് ലിഫ്റ്റ് തകര്‍ന്നുവീണത്. ഫാക്ടറിക്കുള്ളില്‍ സുരക്ഷാ സേന പരിശോധന…

Read More

തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്ന് അഞ്ച് പേർ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മേലചേരുവിലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ സിമന്റ് ഫാക്ടറിയിലെ പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് 20ലധികം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ലിഫ്റ്റിലുള്ളവര്‍ താഴേക്ക് വീഴുകയായിരുന്നു. താഴെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദേഹത്താണ് ലിഫ്റ്റ് തകര്‍ന്നുവീണത്. ഫാക്ടറിക്കുള്ളില്‍ സുരക്ഷാ സേന പരിശോധന…

Read More

ജിമ്മിലെ വ്യായാമത്തിനിടെ അപകടം; ട്രെയിനറായ യുവാവിന് ദാരുണാന്ത്യം

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ശരീരത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. സോഷ്യൽ മീഡിയയിലെ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യയിലെ ബാലി സ്വദേശി ജസ്റ്റിൻ വിക്കിയാണ് മരിച്ചത്. 210 കിലോ ഭാരം ഉപയോഗിച്ച് സ്ക്വാട്ട് ചെയ്യുന്നതിനിടെയാണ് അപകടം. സ്ക്വാട്ട് ചെയ്യുന്നതിനിടെ നിവർന്ന് നിൽക്കാൻ സാധിക്കാതെ വരികയും തുടർന്ന് ബാലൻസ് നഷ്ടമായി യുവാവ് പിന്നിലേക്ക് വീഴുകയായിരുന്നു. ഈ സമയം വെയ്റ്റ് ഘടിപ്പിച്ച ബാർബെൽ ജസ്റ്റിൻ്റെ കഴുത്തിലാണ് പതിച്ചത്. കഴുത്ത് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര…

Read More