ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മരണ സംഖ്യ ഉയരുന്നു, രക്ഷാ പ്രവർത്തനത്തിന് സൈന്യവും

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതികൾ തുടരുന്നു. അതിതീവ്രമഴ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശിലെ അതിതീവ്രമഴയിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 66 ആയി ഉയർന്നു. ഉത്തരാഖണ്ഡിൽ വീട് ഇടിഞ്ഞുവീണ് മരിച്ചവരേയും, പരുക്കേറ്റവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹിമാചലിൽ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ പെട്ട 57 പേരുടെ മൃതദേഹങ്ങൾ ഇതുവരെ പുറത്തെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 13ന് തുടങ്ങിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപകനാശനഷ്ടമാണ് ഹിമാചൽപ്രദേശിലുണ്ടായത്. വിവിധ ഇടങ്ങളിലായി ദേശീയദുരന്തനിവാരണ സേനയോടൊപ്പം സൈന്യവും, സംസ്ഥാന ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ട…

Read More

തൃശൂർ ചേറ്റുപുഴയിലെ യുവാവിന്റെ മരണം; വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെന്ന് പൊലീസ്

തൃശൂർ ചേറ്റുപുഴയിൽ നടന്ന യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമെന്ന് തെളിഞ്ഞെു.അരിമ്പൂർ സ്വദേശി ഷൈനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തൽ. കേസിൽ ഷൈനിന്റ സഹോദരൻ ഷെറിൻ സുഹൃത്ത് അരുൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്നാണ് പ്രതികൾ ആദ്യം ധരിപ്പിച്ചത്. എന്നാൽ വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സഹോദരനും കൂട്ടുകാരനും ചേർന്ന് ആംബുലൻസ് വിളിച്ച്…

Read More

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; അഞ്ച് മരണം

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കേദാർനാഥ് തീർഥാടകരായ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടം. ഗുജറാത്തിൽനിന്നുള്ള ജിഗാർ ആർ. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാൻഷ്, ഹരിദ്വാർ സ്വദേശികളായ മിന്റു കുമാർ, മനീഷ് കുമാർ എന്നിവരാണ് മരിച്ചത്.ഗുപ്താഷി–ഗൗരികുണ്ഡ് ഹൈവേയിൽ ഫാട്ടയ്‌ക്കും സോനപ്രയാഗിനും ഇടയിലായിരുന്നു അപകടം. കഴിഞ്ഞ എതാനം ദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. തീർഥാടകർ സഞ്ചരിച്ച കാറിന് മുകളിലേക്ക് പാറക്കല്ലുകൾ ഉൾപ്പെടെയുള്ളവ ഇടിഞ്ഞു വീണിട്ടുണ്ട്. മണ്ണിടിച്ചിലിന് പുറമെ കനത്ത മഴയെ…

Read More

തിരുപ്പതിയിൽ പുലി ആക്രമണം; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

ക്ഷേത്ര നഗരിയായ തിരുപ്പതിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയുടെ ആക്രമണം. ആറുവയസുകാരിയെ പുലി ആക്രമിച്ചു കൊന്നു. തിരുപ്പതി ക്ഷേത്രത്തിൽ തീർഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയായ ലക്ഷിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വോക് വേയിൽനിന്നാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് പുലിപകുതി ഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലിയെ പിടികൂടാന്‍ ആന്ധ്രപ്രദേശ് വനം വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞമാസവും നടപ്പാതയില്‍ വച്ച് കുട്ടിക്കു നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. നടപ്പാതയുടെ ഇരുവശവുമുള്ള സംരക്ഷിത…

Read More

അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ല; കെയുഎംഎ

സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ, അദ്ദേഹത്തിനു നൽകിയ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ). കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെതിരെ നിയമ നടപടിയെടുക്കുമെന്നും കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. സിദ്ദിഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുൻപേ യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ…

Read More

മരിച്ചവർക്കും ചികിത്സ; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വൻ തട്ടിപ്പ്

രോഗികൾ മരിച്ചശേഷവും ‘ആയുഷ്മാൻ ഭാരത്– പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ (പിഎംജെഎവൈ) വഴി ഇവരുടെ പേരിൽ പണം തട്ടിയെടുക്കുന്നുവെന്നും പട്ടികയിൽ ഒന്നാമത് കേരളമാണെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. രാജ്യത്താകെ 3466 രോഗികളുടെ പേരിൽ ഇത്തരത്തിൽ പണം തട്ടിയെടുത്തതിൽ 966 പേരും കേരളത്തിലാണ്. സംസ്ഥാനത്ത് 2.60 കോടി രൂപയാണ് ഇത്തരത്തിൽ ആശുപത്രികൾക്കു കിട്ടിയതെന്നും സിഎജി പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോഗ്യരംഗത്തെ കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയുടെ നടത്തിപ്പിലെ ഗുരുതര പിഴവുകൾ റിപ്പോർട്ടിലുണ്ട്. സിഎജി 2020…

Read More

സിദ്ദീഖ് ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഖബറടക്കി

മലയാളത്തിലെ ഹിറ്റ് മേക്കര്‍ക്ക് വിടനല്‍കി കലാകേരളം. സിദ്ദീഖിന്റെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് ഖബറടക്കം നടന്നത്. വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി.വിലാപയാത്രയായാണ് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് മൃതശരീരരം എത്തിച്ചത്. തുടർച്ചയായി സൂപ്പർ മെഗാ ഹിറ്റുകൾ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ ‘ഗോഡ്ഫാദർ’ ആയിരുന്നു സിദ്ദിഖ്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ്…

Read More

മണിപ്പൂരില്‍ കലാപം രൂക്ഷം: സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ചെക്ക്ക്കോണ്‍ മേഖലയില്‍ വീടുകള്‍ തീയിട്ടു. ക്വക്തയില്‍ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേര്‍ അറസ്റ്റിലായി. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാര്‍ക്ക് കൂടി സസ്പെൻഷൻ. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സര്‍ക്കാരിനെ ബഹിഷ്ക്കരിക്കാൻ മെയ് തെയ്…

Read More

ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു മുന്നിൽ ആൻസൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറി കോളജ് വിദ്യാർഥിനി ആർ.നമിത മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ആൻസൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെയാണു പൊലീസ് അറസ്റ്റ്…

Read More

ബൈക്കിൽ ബസിടിച്ച് തീപടർന്നു; പൊലീസുകാരൻ വെന്തുമരിച്ചു

ബൈക്ക് ബസുമായി കൂട്ടിയിടിച്ചു തീപിടിച്ച്, ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ പൊള്ളലേറ്റു മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിച്ചു കത്തിനശിച്ചു. ബസ് യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാത്രി കമ്പം-തേനി റോഡിൽ ഉത്തമപാളയത്തിനു സമീപമാണ് അപകടം. ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണൻ (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കിൽ മടങ്ങുമ്പോൾ കമ്പത്തുനിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.  ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടർന്നു….

Read More