വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊല തന്നെ; വെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്ന് രൂക്ഷഭാഷയിൽ ചോദിച്ച് ഇപി

വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയെന്ന് വിമർശനവുമായി എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ep criticize death of wayanad treasurer and sonവെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും ഇപി രൂക്ഷഭാഷയിൽ ചോദിച്ചു. വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് പലർക്കും താത്പര്യമെന്നും ജയരാജൻ കുറ്റപ്പെടുത്തി.

Read More

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച വിധി

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീൻ ബാബുവിന്‍റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഐഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു ഹർജിക്കാരി വാദിച്ചത്. എന്നാൽ സിബിഐ വരേണ്ടെന്നും കുടുംബത്തിന്‍റെ ആശങ്കകൾ പരിഹരിക്കും വിധം അന്വേഷണം പൂർത്തിയാക്കുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്. കോടതിയാവശ്യപ്പെട്ടാൽ…

Read More

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം ; വിജിലൻസ് അന്വേഷിക്കും , ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് എതിരായ ആരോപണവും അന്വേഷിക്കും

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ്റേയും മരണത്തിന് പിന്നാലെ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണവും അന്വേഷിക്കും. ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധിപേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നും ആണ് ആരോപണം. നിലവിൽ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ സംഭവത്തിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം…

Read More

‘അമ്മയ്ക്ക് തന്നേക്കാൾ ഇഷ്ടം ചേച്ചിയെ’; കറിക്കത്തികൊണ്ട് അമ്മയെ കുത്തിക്കൊന്ന് യുവതി

തന്നേക്കാൾ കൂടുതൽ ചേച്ചിയോടാണ് ഇഷ്ടമെന്ന് കരുതി അമ്മയെ കൊന്ന മകൾ അറസ്റ്റിൽ. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം. നാൽപ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നേക്കാൾ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു. മകനോടൊപ്പം മുമ്പ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് മകളെ കാണാൻ പോയതായിരുന്നു സാബിറ. മകളുടെ വീട്ടിൽ ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നായിരുന്നു വയോധികയുടെ…

Read More

ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം; രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് പൊലീസ് കണ്ടെത്തൽ

വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടർന്ന് പൊലീസ്. രണ്ട് ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ്. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്.  എൻ എം വിജയനെതിരെ ഉയർന്ന കോഴ ആരോപണത്തിലും അന്വേഷണസംഘം ആന്വേഷണം നടത്തുന്നുണ്ട്….

Read More

അമേരിക്കൻ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ മരണം ; അനുശോചനം അറിയിച്ച് സൽമാൻ രാജാവും കിരീടാവകാശിയും

അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​നു​ശോ​ചി​ച്ചു. ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു. അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ൻ​റ് ജി​മ്മി കാ​ർ​ട്ട​റു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റി​നോ​ടും മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തോ​ടും അ​മേ​രി​ക്ക​ൻ ജ​ന​ത​യോ​ടും ഞ​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​ന​വും ആ​ത്മാ​ർ​ഥ​മാ​യ ദുഃ​ഖ​വും അ​റി​യി​ക്കു​ന്ന​താ​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ​റ​ഞ്ഞു.

Read More

മലയാഴി നഴ്‌സ് നിമിഷപ്രിയയ്ക്ക് മോചനമില്ല; വധശിക്ഷയ്ക്ക് അനുമതി നൽകി യമൻ പ്രസിഡന്റ്

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാഴി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമൻ പ്രസിഡന്റ് റഷാദ് അൽ-അലീമിയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന. നയതന്ത്രതലത്തിലുള്ള ഇടപെടലുകൾക്കു തിരിച്ചടിയായാണു യമൻ പ്രസിഡന്റിന്റെ തീരുമാനം വരുന്നത്. കൊല്ലപ്പെട്ട യമൻ യുവാവ് തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ…

Read More

വി​ഷം​ ​ഉ​ള്ളി​ൽ​ചെ​ന്ന് ​​ ​വ​യ​നാ​ട് ​ഡിസി​സി​ ​ട്ര​ഷ​റ​റും​ ​മ​ക​നും​ ​മ​രി​ച്ച സംഭവം; സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി പൊലീസ്

വി​ഷം​ ​ഉ​ള്ളി​ൽ​ചെ​ന്ന് ​​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​ട്ര​ഷ​റ​റും​ ​മ​ക​നും​ ​മ​രി​ച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡി.​സി.​സി​ ​ട്ര​ഷ​റ​ർ എ​ൻ.​എം. വിജയന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി. പൊലീസ് വീട്ടിൽ നിന്ന് ഡയറികൾ ഉൾപ്പെടെ പരിശോധനക്കായി ശേഖരിച്ചു. കുടുംബാംഗങ്ങളുടെയും മറ്റും മൊഴിയുമെ‌ടുത്തു. ആത്തഹത്യയ്ക്കുള്ള കാരണം അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ മൊഴി നൽകിയിരിക്കുന്നതെന്നാണ് വിവരം. വി​ഷം​ ​ഉ​ള്ളി​ൽ​ചെ​ന്ന് ​മ​ണി​ച്ചി​റ​ ​മ​ണി​ച്ചി​റ​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​എ​ൻ.​എം.​ ​വി​ജ​യ​ൻ​ ​(78​),​​​ ​മ​ക​ൻ​ ​ജി​ജേ​ഷ് ​(28​)​…

Read More

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം:  റിപ്പോർട്ട് തേടി സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ

മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച്  ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ്  നോട്ടീസ് നൽകിയിട്ടുള്ളത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ കടുത്ത അതൃപ്തി രേഖപ്പെടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു…

Read More

കോൺഗ്രസ് നേതാവിന്റെയും മകൻ്റേയും ആത്മഹത്യ; കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ലെന്ന് വി.ഡി സതീശൻ

വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെയും മകന്റെയും ആത്മഹത്യയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ഏത് അന്വേഷണവും നടത്തിക്കോട്ടെ. ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.  രണ്ട് ചെറുപ്പക്കാരെ കൊന്ന കേസാണ് പെരിയ കേസ്. ഗൂഢാലോചന മാത്രമല്ല പാർട്ടി നടത്തിയത്. മുഴുവൻ ആസൂത്രണവും പാർട്ടിയാണ് നടത്തിയത്….

Read More