തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തറി; പത്ത് പേർ മരിച്ചു

തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ പൊട്ടിത്തെറിയിൽ പത്ത് മരണം.സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകൾ.ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്. കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനമുണ്ടായത്. ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി ഒമ്പതുപേര്‍ മരിച്ചതെന്നും കൂടുതല്‍ വിവരങ്ങൾ കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അപകടം നടന്നയുടനെ അപകടത്തില്‍ ആറു പേര്‍ മരിച്ചുവെന്നാണ്…

Read More

ഇടുക്കിയിൽ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു

ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റ് മരിച്ചു. ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.

Read More

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: മരണം നൂറുകവിഞ്ഞു

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 120 ആയി.ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ എണ്ണം 500 കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും. ഹെറാത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യ ഭൂകമ്പത്തിനുശേഷം റിക്ടർ സ്കെയിലിൽ 6.3, 5.9, 5.5 തീവ്രതയുള്ള മൂന്ന് തുടർചലനങ്ങളും ഉണ്ടായി. ഹെറാത്ത് പ്രവിശ്യയിലെ സെൻഡ…

Read More

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ; സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയങ്ങളുമായി ഹൈക്കോടതി. കേസിൽ നിരവധി ദുരൂഹസാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളായ പ്രകാശ് തമ്പി, ജിഷ്ണു, അർജുൻ എന്നിവരുടെ പെരുമാറ്റം സംശയകരമാണ്. ബാലഭാസ്കറിന്റെ ഫോണ്‍ പ്രകാശ് തമ്പി കൈക്കലാക്കിയത് എന്തിനെന്നതിൽ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. അപകടം നടന്ന് ബാലഭാസ്കറിനെ പ്രവേശിപ്പിച്ച മെഡിക്കൽ കോളജിൽ നിന്നും പ്രധാന ഡോക്ടറുടെ അനുവാദം വാങ്ങാതെയാണ് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയതെന്നും കോടതി നിരീക്ഷിച്ചു. ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണ ഉത്തരവിലാണ് കോടതിയുടെ പരാമർശം. വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ 20 ഓളം…

Read More

പാവപ്പെട്ടവരുടെ ജീവന് വിലയില്ല; മഹാരാഷ്ട്രയിലെ കൂട്ടമരണത്തില്‍ രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയിലെ നന്ദേഡില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ട മരണത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ കണ്ണില്‍ പാവപ്പെട്ടവരുടെ ജീവന് വിലയില്ലെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. പബ്ലിസിറ്റിക്കായി ബി.ജെ.പി സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ”മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നുക്ഷാമം കാരണം 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 പേര്‍ മരിച്ചെന്ന വാര്‍ത്ത അതീവ ദുഃഖകരമാണ്. മരണമടഞ്ഞ എല്ലാ കുടുംബങ്ങളോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ബി.ജെ.പി…

Read More

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേഡിലെ ശങ്കര്‍ റാവു ചവാൻ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമടക്കം 12 നവജാത ശിശുക്കള്‍ മരിച്ചതായി ആശുപത്രി ഡീൻ അറിയിച്ചതായി എൻ.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും പാമ്ബ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ വ്യക്തമാക്കി. ’70 മുതല്‍ 80 കിലോമീറ്റര്‍…

Read More

റോഡ് അവസാനിച്ചതറിഞ്ഞില്ല; കാർ പുഴയിൽ വീണ് യുവഡോക്ടർമാർക്ക് ദാരുണാന്ത്യം

കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ടു യുവഡോക്ടർമാരുടെ മരണത്തിനിടയാക്കിയത് വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് കാരണമാണെന്ന് പ്രദേശവാസികൾ. പറവൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാൻ എളുപ്പവഴിയെന്ന നിലയിലാണ് ഗോതുരുത്ത് കടവാതുരുത്ത് റൂട്ട് ആളുകൾ തിരഞ്ഞെടുക്കുന്നത്. ഗോതുരുത്തിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോവുകയായിരുന്നു. നാലു ഡോക്ടർമാരും ഒരു നേഴ്സും അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. എറണാകുളത്ത് ബെർത്ത് ഡേ പാർട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം. ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു…

Read More

ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; രണ്ട് ബഹ്റൈൻ സൈനികർക്ക് വീരമൃത്യു

സൗദി-യമന്‍ അതിര്‍ത്തിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ടു. അതിർത്തിയിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടതായ ബഹ്റൈൻ കമാൻഡ് അറിയിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ‘അയല്‍ രാജ്യമായ സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്ന പവിത്രമായ ദേശീയ കടമ നിര്‍വഹിക്കുന്നതിനിടയിലാണ് സൈനികര്‍ രക്തസാക്ഷിത്വം വരിച്ചത്.വീര രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു’വെന്നും…

Read More

നീന്തല്‍കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ച സംഭവം; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ശിക്ഷ വിധിച്ചു

ദുബായിലെ ഹോട്ടലിലെ നീന്തല്‍കുളത്തില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് 10,000 ദിര്‍ഹം വീതം പിഴയും രണ്ടുമാസം തടവും ശിക്ഷയുമാണ് ദുബൈ കോടതി വിധിച്ചത്.കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് ദുബായിലെ അല്‍ ബര്‍ഷ ഹൈറ്റ്‌സില്‍ നടന്ന സംഭവത്തിലാണ് ദുബായ് അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. പിഴ കൂടാതെ മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് മുഴുവന്‍ പ്രതികളും ചേര്‍ന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിര്‍ഹം നല്‍കണമെന്നും കോടതി…

Read More

തിരുവോണം ബംമ്പറിനെ ചൊല്ലി തർക്കം, സംഘട്ടനം; ഒരാൾ വെട്ടേറ്റ് മരിച്ചു

തിരുവോണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് കൊല്ലപ്പെട്ടു.കൊല്ലം തേവലക്കര സ്വദേശി ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് എടുത്ത തിരുവോണം ബംമ്പർ ലോട്ടറി ടിക്കറ്റ് അജിത്തിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് തിരികെ ചോദിച്ചു.അജിത് ടിക്കറ്റ് തിരികെ നൽകാതെ വന്നതോടെ ഇരുവരും ടിക്കറ്റിന്റെ പേരിൽ ത‍ർക്കമായി. വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു.വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്….

Read More