
20കാരനെ കണ്ണ് ചൂഴ്‌ന്നെടുത്ത്, കഴുത്തുഞെരിച്ച് കൊന്നു; അരുംകൊല 500 രൂപയെച്ചൊല്ലി
500 രൂപയെച്ചൊല്ലി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ. രണ്ടു കണ്ണും ചൂഴ്‌ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ബിഹാറിലെ ബാരാ ബസന്തപൂര്‍ സ്വദേശിയായ മോഹൻകുമാർ എന്ന ചോതക് ആണു ക്രൂരകൃത്യത്തിനിരയായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. കൂലിപ്പണിക്കാരനായ ചോതക് പണിയെടുത്തതിന്റെ കൂലിയായി കിട്ടേണ്ട 500 രൂപ ചോദിച്ചതാണു പ്രകോപനമായതെന്നാണ് വിവരം. ബുധനാഴ്ച രാത്രി ഒപ്പം ജോലി ചെയ്യുന്ന യുവാവ് വീട്ടിലെത്തിയാണ് 20കാരനെ കൂട്ടിക്കൊണ്ടുപോയത്. ഒരു പാർട്ടിയുണ്ടെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണു കൊണ്ടുപോയതെന്ന് ചോതകിന്റെ സഹോദരൻ രാധാ സിങ്…