കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് സ്ലാബ് അടർന്നുവീണു; രണ്ടുപേർ മരിച്ചു

കോഴിക്കോട് വളയം മാരാംകണ്ടിയിൽ വീട് നിർമ്മാണത്തിനിടെ സൺ ഷെയ്ഡ് തകർന്നുവീണ് 2 യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയിൽ നവജിത്ത് (32) എന്നിവരാണ് മരിച്ചത്. കുറുവന്തേരിയിലെ മാവിലേന്റ് വിട രജിൽ, മരാംങ്കണ്ടിയിലെ ചാലിൽ ലിഗേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് അപകടം. മരിച്ച നവജിത്തിന്റ സഹോദരൻ ശ്രീബേഷിന്റ നിർമ്മാണത്തിലിരിക്കുന്ന വീടിന്റ രണ്ടാം നിലയിലെ കോൺക്രീറ്റിന്റ ഭാഗമാണ് തകർന്നു…

Read More

യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു; രണ്ടുപേർക്ക് പരിക്ക്: സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. പേയാട് ഇന്നലെ രാത്രിയോടെയാണ് ആക്രമണം. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ്.

Read More

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; ആനയെ  മയക്കുവെടി വെക്കാൻ ഉത്തരവിറക്കി

വയനാട് മാനന്തവാടി പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങി ഒരാളെ ചവിട്ടിക്കൊന്ന ആനയെ  മയക്കുവെടി വെക്കാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുളളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.  പടമല സ്വദേശി അജീഷ് ആണ് രാവിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന , ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച്…

Read More

കാട്ടാന ഗേറ്റ് തകർത്ത് അകത്ത് കയറി; വയനാട്ടിൽ ഒരു മരണം

വയനാട്ടിൽ ഇന്നു രാവിലെ അതിർത്തിയിലെ കാട്ടിൽ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിൽ എത്തി. വീടിൻറെ ഗേറ്റും മതിലും തകർത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പടമല സ്വദേശി അജിയാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ഇത് മോഴയാനയാണ്. ആനയുടെ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ. ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന്…

Read More

മരിച്ചെന്ന് വ്യാജ പ്രചരണം നടത്തി; പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്തേക്കും

താന്‍ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയതാണ് താരത്തിനു വിനയായി. സമൂഹത്തില്‍ വ്യാജ പ്രചരണം നടത്തിയതിനു പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭാശയമുഖ അര്‍ബുദത്തെ കുറിച്ച് ബോധവത്കരണം നടത്താനാണ് താന്‍ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൂനത്തിന്റെ ന്യായീകരണം. മഹാരാഷ്ട്ര എംഎല്‍എ സത്യജിത്ത് താംബെ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന് മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയാണ് പൂനം പാണ്ഡെ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് പൂനം മരിച്ചതെന്ന് താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്….

Read More

അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധ ശിക്ഷ

അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. 

Read More

പാരഷൂട്ട് നിവർത്താനായില്ല; ആകാശച്ചാട്ടത്തിനിടെ 29-ാം നിലയിൽനിന്നു വീണ യുവാവിന് ദാരുണാന്ത്യം

തായ്ലൻഡിലെ പട്ടായയിൽ ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാതെ പോയതോടെ, 29 നില കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ബ്രിട്ടിഷ് ബേസ് ജംപറിന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന മുപ്പത്തിമൂന്നുകാരനാണ് അപകടത്തിൽ തലയിടിച്ചുവീണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണതായി അറിയിച്ച് പ്രദേശവാസികളാണ് പൊലീസിനെ വിളിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നാതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പട്ടായയിൽ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിനു മുകളിൽനിന്ന് നിയമവിരുദ്ധമായാണ് ഇയാൾ…

Read More

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് യുവാക്കൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് സംഭവം. കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ആറ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. സുഹൃത്തുക്കളായ ആറുപേരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു. അവിടെനിന്ന് തിരിച്ച് വരുന്നവഴിയാണ് അപകടമുണ്ടായത്.  സിമന്റ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജെസിബി കൊണ്ടുവന്ന് വളരെയേറെ ശ്രമത്തിനൊടുവിലാണ് ലോറിക്കടിയിൽ നിന്ന് കാറും മൃതദേഹങ്ങളും പുറത്തെടുത്തത്. തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക്, വേൽ,…

Read More

സൗജന്യമായി ‘ഗോൽഗപ്പ’നൽകിയില്ല ; യുവാവിനെ തല്ലിക്കൊന്നു, സംഭവം ഉത്തർപ്രേദേശിൽ

സൗജന്യമായി ‘ഗോൽഗപ്പ’ നൽകാത്തതിന്റെ പേരിൽ യുവാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പ്രാദേശിക ഗുണ്ടാനേതാവും സംഘവും ചേർന്ന് പിതാവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാൺപൂരിലെ സഫിപൂർ പട്ടണത്തിലെ ചക്രി പ്രദേശത്തെ താമസക്കാരനായ പ്രേം ചന്ദ് ആണ് മരിച്ചത്. ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് പ്രേംചന്ദിന്റെ കുടുംബം. പ്രദേശത്ത് ‘ഗോൽഗപ്പ’ വിൽപ്പന നടത്തിയാണ് പ്രേം ചന്ദ് കുടുംബം പുലർത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ പിതാവിനെ മർദിച്ചതായി മകൻ പൊലീസിനോട്…

Read More

കൊല്ലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്; രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലത്ത് മധ്യസ്ഥ ചർച്ചക്കിടെ സംഘർഷത്തിൽ മർദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേൽ. മഹൽ സെക്രട്ടറി ഷെമീറിനും മർദ്ദനമേറ്റെന്നാണ് എഫ് ഐ ആർ. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിച്ചുവെന്നും…

Read More