17 കാരിയുടെ മരണം; ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്, സഹോദരിക്ക് സന്ദേശം അയച്ചു

മലപ്പുറം എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തിൽ പൊലീസ്. ജീവനൊടുക്കുമെന്ന് സൂചിപ്പിച്ച് പെൺകുട്ടി സഹോദരിക്ക് സന്ദേശം അയച്ചിരുന്നുന്നെന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു.  അതേസമയം സംഭവ സ്ഥലത്ത് കണ്ട യുവാക്കൾക്ക് കേസിൽ പങ്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. കേസിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ പരിശീലിപ്പിച്ച കൂടുതൽ കുട്ടികളുടെ മൊഴിയെടുക്കും. സംഭവസ്ഥലത്ത് കണ്ടെന്നാരോപിക്കുന്ന യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞു. സ്ഥലത്തെ സിസിടിവി പരിശോധനയിലാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നവർ സമീപവാസികൾ തന്നെയാണ്. ഇവർക്ക് പെൺകുട്ടിയുടെ…

Read More

സിപിഎം നേതാവിൻറെ കൊലപാതകം; പ്രതിയ്ക്ക് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻറെ ആവശ്യം.  കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട്…

Read More

കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം: വിഡി സതീശൻ

ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ കുറ്റവാളിയായ സിപിഎം നേതാവ് കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവമുള്ള ആരോപണമാണു ലീഗ് നേതാവ് കെ.എം.ഷാജി ഉന്നയിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫസൽ കേസിലേത് ഉൾപ്പെടെ പ്രതികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ടിപി കൊലക്കേസിൽ സിപിഎം നേതാക്കളുമായി ബന്ധപ്പെടുത്താവുന്ന കണ്ണിയായ കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് ജയിലിൽ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം. സമരാഗ്‌നിയുടെ ഭാഗമായി കോട്ടയത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. ‘ടിപി കൊലക്കേസിൽ ചാർജ് ഷീറ്റ് നൽകി അന്വേഷണം നടക്കുമ്പോൾ മറ്റൊരു അന്വേഷണത്തിനു സാധ്യതയില്ലായിരുന്നു. എന്നാലിപ്പോൾ ഹൈക്കോടതി കേസ് റീ…

Read More

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

തിരുവനന്തപുരം നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബർ മാസത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാൽ റിപ്പോർട്ടിൻമേൽ പൊലീസും…

Read More

പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കെ.എം. ഷാജി

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെ.എം.ഷാജി. കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണ്. കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. കൊണ്ടോട്ടിയിലെ ലീഗ് സമ്മേളനത്തിലാണ് ഷാജിയുടെ പ്രസംഗം. ഫസൽ വധക്കേസിലെ മൂന്നു പേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ച് ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരികെ വരും. അവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ…

Read More

പ്രതിപക്ഷനേതാവിന്റെ മരണം: റഷ്യക്കു കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താൻ യു.എസ്

പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയുടെ മരണത്തിന്റെയും രണ്ടുവർഷം തികയ്ക്കാൻപോകുന്ന യുക്രൈൻ യുദ്ധത്തിന്റെയും പേരില്‍ റഷ്യക്കു കൂടുതല്‍ ഉപരോധമേർപ്പെടുത്തുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഉപരോധങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും.  റഷ്യയുടെ സൈനിക, വ്യവസായ കേന്ദ്രങ്ങളെയുള്‍പ്പെടെ ഉപരോധത്തിന്റെ പരിധിയിലാക്കുമെന്ന് ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. യുക്രൈൻ യുദ്ധം രണ്ടുവർഷം തികയ്ക്കുന്ന പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ എന്തെല്ലാം ഉപരോധമേർപ്പെടുത്തണമെന്ന് തീരുമാനിച്ചുകഴിഞ്ഞതാണ്. നവല്‍നിയുടെ മരണത്തിനുള്ള പ്രതികരണമെന്ന നിലയില്‍ക്കൂടി അതിനെ പരിഗണിക്കുമെന്ന് മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞു. നവല്‍നിയുടെ മരണത്തിന്റെ പേരില്‍ ഏർപ്പെടുത്തേണ്ട ഉപരോധങ്ങളെക്കുറിച്ച്‌…

Read More

യുവ കർഷകൻ മരിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍

കർഷക പ്രക്ഷോഭത്തിനിടെ ഇന്നലെ നടന്ന സംഘർഷത്തില്‍ യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍. കര്‍ഷകന്‍റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു. ഹരിയാന പൊലീസും കേന്ദ്ര സേനയും കർഷകർക്ക് നേരെ വെടി ഉതിർത്തുവെന്നാണ് ആരോപണം. ഖനൗർ അതിർത്തിയില്‍ ആണ് യുവ കർഷകൻ ശുഭ് കരണ് സിംഗ് കൊല്ലപ്പെട്ടത്. ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം ഉത്തരവാദികളായവർക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബ്…

Read More

ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാഡ് സ്വദേശിനി ആരതിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാവിലെ നടു റോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Read More

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം മൈക്ക് പ്രോക്ടര്‍(77) അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം. 1966-70 കാലഘട്ടത്തിലായിരുന്നു പ്രോക്ടര്‍ കളിച്ചത്. 1970 കളില്‍ വര്‍ണ വിവേചനത്തിന് ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കിയതോടെയാണ് പ്രോക്ടറുടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുകയായിരുന്നു. വിലക്കിന് ശേഷം ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നപ്പോള്‍ മൈക്ക് പ്രോക്ടര്‍ ദേശീയ ടീമിന്റെ പരിശീലകനായി. വെടിക്കെട്ട് ബാറ്റിങ്ങ് ശൈലിക്കുടമയായിരുന്ന പ്രോക്ടര്‍, ഫാസ്റ്റ് ബൗളറുമായിരുന്നു. ഏഴു ടെസ്റ്റില്‍ നിന്നായി 41 വിക്കറ്റുകളാണ് പ്രോക്ടര്‍ നേടിയത്.പ്രോക്ടറുടെ ഓള്‍റൗണ്ട് മികവ്, രാജ്യാന്തര തലത്തില്‍…

Read More

ആലീസിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ പരിക്കുകള്‍; യുഎസിൽ കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

കലിഫോർണിയയില്‍ സാൻ മറ്റെയോയില്‍ കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീളുന്നു. ഭർത്താവ് ആനന്ദ് ഭാര്യ ആലീസിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആലീസിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കുട്ടികളുടെ മരണ സമയവും കാരണവും വ്യക്തമാകൂയെന്നും സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി. 2016ല്‍ ദമ്പതികള്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും പിന്നീട്…

Read More