
യുവജനോത്സവത്തിൽ കോഴ ആരോപണം; ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്‌ഐ; അധ്യാപകനെ തല്ലിയെന്ന് കെ.സുധാകരൻ
കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം ഉയർന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി പി.എൻ. ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്‌ഐ ആണെന്ന് കെ.സുധാകരൻ. എസ്എഫ്‌ഐ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകാത്തതിന് അവർ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണം. അധ്യാപകനെ അവർ തല്ലിയെന്നും സുധാകരൻ ആരോപിച്ചു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് സുധാകരന്റെ ആരോപണം. ‘ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്‌ഐ ആണ്. യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ അവർ…