പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: പട്യാലയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീട് ഉപരോധിച്ച് കര്‍ഷകര്‍

പഞ്ചാബിലെ പട്യാലയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ വീടുപരോധിച്ച് കര്‍ഷകപ്രതിഷേധം. കഴിഞ്ഞദിവസം പ്രണീതിന്റെ പ്രചാരണം തടഞ്ഞുള്ള പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. കര്‍ഷകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കിയതിലും പ്രതിഷേധമുണ്ടായി. വിവിധ കര്‍ഷകസംഘടനകളുടെ പ്രവര്‍ത്തകര്‍ ഉപരോധത്തിനെത്തി. കര്‍ഷകന്റെ മരണത്തില്‍ ബി.ജെ.പി. നേതാവിന്റെ പേരില്‍ പഞ്ചാബ് പോലീസ് കഴിഞ്ഞദിവസം മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു.

Read More

അമ്മയുടെ മുൻകാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു; സംഭവം യു.പിയിൽ

യു.പിയിൽ അമ്മയുടെ മുൻകാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു. ഗാസിയബാദിലെ ഇന്ദിരാപുരത്താണ് സംഭവം. ഇന്ദിരാപുരം സ്വദേശിയായ ചമ്പാദേവിയുടെ മുൻകാമുകൻറെ പകപോക്കലിന് ഇരയാവുകയായിരുന്നു അവരുടെ മകൾ ജ്യോതി. കാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പതിനെട്ടുകാരിയായ ജ്യോതിക്ക് ജീവൻ നഷ്ടമായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആറുമാസം മുമ്പാണ് ജ്യോതിയുടെയും ഇ-ഓട്ടോ ഡ്രൈവറായ ലളിതേഷിന്റെയും വിവാഹം നടന്നത്. ഉത്തർപ്രദേശിലെ ബാബ്രലയിൽ ഭർതൃവീട്ടുകാർക്കൊപ്പമായിരുന്നു ജ്യോതി താമസിച്ചിരുന്നത്. അമ്മ ചമ്പാദേവിക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ അവരെ ശുശ്രൂഷിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ജ്യോതി ഭർത്താവിനൊപ്പം…

Read More

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം ; വ്യക്തത വരുത്താൻ സിബിഐ, ഡൽഹി എയിംസിൽ നിന്ന് വിദഗ്ദോപദേശം തേടി

റാ​ഗിം​ഗിനിരയായി കൊല്ലപ്പെട്ട വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ. ഡൽഹി എയിംസിൽ നിന്ന് സിബിഐ വിദഗ്ധോപദേശം തേടി. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സി​ദ്ധാർത്ഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്. സിദ്ധാർത്ഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്ന് സിബിഐ വ്യക്തമാക്കി. സിദ്ധാർത്ഥനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ…

Read More

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്റെ ആത്മഹത്യാശ്രമം; മകൻ ഗുരുതരാവസ്ഥയിൽ, സംഭവം കൊല്ലത്ത്

കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജീവനൊടുക്കാൻ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി സ്റ്റാഫാണ്.

Read More

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട്‌ല തലക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണികണ്ഠൻ എന്നയാളാണ് പ്രതിയെന്നാണ് സൂചന പുറത്തുവരുന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് നാട്ടുകാരുടെ മൊഴി.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മേഘാലയയിൽ യുവാക്കളെ തല്ലിക്കൊന്ന് നാട്ടുകാർ

മേഘാലയയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ തല്ലിക്കൊന്നു. ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയെ യുവാക്കൾ വീട്ടിൽ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് യുവാക്കളെ നാട്ടുകാർ പിടികൂടി. ഇതിനുപിന്നാലെ 1500ഓളം പേർ തടിച്ചുകൂടി. തുടർന്ന് രണ്ടുപേരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. സാമുദായിക നേതാക്കളുമായി പൊലീസ് ചർച്ച നടത്തുന്നതിനിടെ,…

Read More

താനൂർ കസ്റ്റഡി മരണം; നാലു പൊലീസുകാര്‍ അറസ്റ്റിൽ

മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി  സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.  കഴിഞ്ഞ വര്‍ഷമാണ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ചത്. ലഹരി മരുന്ന് കേസിലാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിൽ വെച്ച് ശാരീരിക…

Read More

എന്റെ ലൈഫിൽ നികത്താനാകാത്ത സങ്കടമാണ് അച്ഛന്റെ മരണം; പൃഥ്വിരാജ്

മലയാള സിനിമയുടെ അഭിമാനമായ നടനാണ് ഇന്ന് പൃഥ്വിരാജ്. വിമർശിച്ചവർക്ക് തന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ മറുപടി നൽകിയ നടൻ ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ റീച്ചുള്ള താരമാണ്. മാത്രമല്ല ഇന്ന് ഏറ്റവും കൂടുതൽ കലക്ഷൻ ലഭിച്ച മലയാള സിനിമയുടെ സംവിധായകാനായും പൃഥ്വിരാജ് അറിയപ്പെടുന്നു. പിന്നിട്ട വഴികളിലെ പ്രയാസങ്ങളെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന താരത്തിന് വിജയങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഒരു സങ്കടം മാത്രം അവശേഷിക്കുന്നുണ്ട്. തന്റേയും ചേട്ടന്റെയും വിജയങ്ങൾ കാണാൻ അച്ഛൻ ഇല്ലാതെയായിപ്പോയി എന്നതാണ് ആ സങ്കടം. ഏത് വേദിയിൽ…

Read More

സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അനുജ് തപൻ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. അനുജിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുവരാൻ പോസ്റ്റ്‌മോർട്ടം മുംബൈക്ക് പുറത്തു നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.  അതേസമയം 32കാരനായ പ്രതി ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം. പകൽ 11 മണിക്കാണ് സംഭവമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസമാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത…

Read More

മലപ്പുറത്ത് കുഴഞ്ഞുവീണ നിർമാണ തൊഴിലാളി മരിച്ചു; സൂര്യാതപമെന്ന് സംശയം

മലപ്പുറത്ത് കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരിച്ച 63കാരന്റെ മരണ കാരണം സൂര്യാതപമെന്ന് സംശയം. നിർമാണ തൊഴിലാളിയായ മലപ്പുറം പടിഞ്ഞാറ്റുംമുറി മുഹമ്മദ് ഹനീഫയാണ് ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങായി വാഹനം കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞു വീണത്. തളർന്നു വീണ ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു

Read More