തമിഴ്നാടിനെ വിറപ്പിച്ച ഗുണ്ട രാജയുടെ മരണം

കേരളത്തിലെ ഗുണ്ടകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിലെ ഒരു കുപ്രസിദ്ധ ഗുണ്ടയെ വിവാഹപൂർവസത്കാര പാർട്ടിക്കിടെ അതിക്രൂരമായി വെട്ടിക്കൊന്ന വാർത്ത വൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാരണം കൊല്ലപ്പെട്ടവും കൊന്നവരും തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദീപക് രാജ എന്ന മുപ്പത്തഞ്ചുകാരൻ.  തമിഴ്നാട് തി​രു​നെ​ല്‍​വേ​ലി ജി​ല്ല​യി​ലെ പാ​ള​യംകോ​ട്ട​ നാ​ങ്കു​നേ​രി സ്വദേശി. 12 വ​ർ​ഷം മു​മ്പ് കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് നേ​താ​വ് പ​ശു​പ​തി​പാ​ണ്ഡ്യ​ന്‍റെ അ​നു​യാ​യി​യാ​യ ദീ​പ​ക് രാ​ജ നിസാരക്കാരനല്ല. ഏഴു കൊലക്കേസുകളിൽ പ്രതിയാണ് ഈ കുപ്രസിദ്ധ ഗുണ്ട….

Read More

ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയില്ല ; ദലിത് യുവാവിനെ മദ്യ മാഫിയ സംഘം തല്ലിക്കൊന്നു

തങ്ങളുടെ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങിയില്ലെന്ന് ആരോപിച്ച് ദലിത് യുവാവിനെ മദ്യമാഫിയാ സംഘം തല്ലിക്കൊന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ സൂര​ജ്​ഗഢിലാണ് കൊടുംക്രൂരത. കമ്പിവടിയിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടും നിലത്തു കിടത്തിയിട്ടുമായിരുന്നു ക്രൂര മർദനം. രാമേശ്വർ വാൽമീകിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. മേയ് 14ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാമേശ്വർ വാൽമീകിയെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാൽമീകി അബോധാവസ്ഥയിലായതിനെ തുടർന്ന് ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് പ്രതികൾ…

Read More

കോഴിക്കോട് കൊടുവള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് നിരവധി കേസുകളിലെ പ്രതി, വീണ് മരിച്ചതെന്ന് സംശയം

കോഴിക്കോട് കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫിന്റേതെന്ന് പൊലീസ്. 25 വയസായിരുന്നു യൂസഫിന്റെ പ്രായം. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും മോഷണ ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തറയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ചുറ്റും…

Read More

തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജൂൺ 25ന് കോഴിക്കോട് നടക്കുന്ന സിറ്റിം​ഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. കണക്ഷനിൽ പ്രശ്നമുണ്ടെന്ന് പരാതി നൽകിയിട്ടും ബോർഡ് നടപടിയെടുത്തിരുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. മഴ പെയ്തപ്പോൾ കയറി നിന്ന കടയുടെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരൻ മരിച്ചത്. ദൃശ്യ മാധ്യമ…

Read More

ഇറാൻ പ്രസിഡന്റിന്റെ മരണം ; അനുശോചനം അറിയിച്ച് ഹമദ് രാജാവ്

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം റ​ഈ​സി​യു​ടെ നി​ര്യാ​ണ​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ്​ അ​ലി ഖാം​ന​ഇ​ക്ക്​ അ​നു​​ശോ​ച​ന​മ​റി​യി​ച്ചു.റ​ഈ​സി​യു​ടെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും മ​ര​ണ​ത്തി​ൽ ബ​ഹ്​​റൈ​ൻ ജ​ന​ത​യു​ടെ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും ഇ​റാ​ൻ നേ​തൃ​ത്വ​ത്തി​നും ജ​ന​ത​ക്കും അ​റി​യി​ക്കു​ന്ന​താ​യും പ​രേ​ത​രു​ടെ ബ​ന്ധു​ജ​ന​ങ്ങ​ൾ​ക്ക്​ ക്ഷ​മ​യും സ​ഹ​ന​വും കൈ​​ക്കൊ​ള്ളാ​ൻ സാ​ധി​ക്ക​​​ട്ടെ​​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ലാ​ണ് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​യും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​​റാ​​ന്റെ…

Read More

ചേർത്തലയിൽ ഭാര്യയെ റോഡിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് രാജേഷ് പിടിയിൽ

ചേർത്തലയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ആണ് കഞ്ഞിക്കുഴിയിലെ ബാറിൽ നിന്ന് അറസ്റ്റിലായത്. കൊലയ്ക്കുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്പതികളുടെ മകൾ അമ്പിളിയാണ് (36) കൊല്ലപ്പെട്ടത്. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി പ്രദേശത്തെ കളക്ഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു. ബൈക്കിൽ എത്തിയ രാജേഷ് പിന്നിൽ ഇടിച്ചു വീഴ്ത്തിയശേഷം കുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30ന് ചേർത്തല-അരൂക്കുറ്റി…

Read More

സ്‌കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; ബിഹാറിൽ സ്‌കൂളിനു തീയിട്ട് നാട്ടുകാർ

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയിൽ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. പുലർച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ രോഷാകുലരായ നാട്ടുകാർ ഇന്നു രാവിലെ സ്‌കൂളിനു തീയിട്ടു. സ്‌കൂളിൽ കടന്നുകയറി സാധനസാമഗ്രികൾ തല്ലിത്തകർത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ…

Read More

ഇടുക്കി ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം ; സ്വമേധയാ കേസ് എടുത്ത് വനിതാ കമ്മീഷൻ

ഇടുക്കി ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് വനിതാ കമ്മിഷന്‍. അതിജീവിത മരിച്ചത് കഴുത്തു ഞെരിഞ്ഞ് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. അതിജീവിതയുടെ മരണം കഴുത്തില്‍ ബെല്‍റ്റ് മുറുകിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയെന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനക്ക്…

Read More

പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ മരിച്ച നിലയിൽ ; സംഭവം ഇടുക്കി ഇരട്ടയാറിൽ

ഇടുക്കിയില്‍ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Read More

നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി; കോഴിക്കോട് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ച വിദ്യാർഥി എറണാകുളം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ട് ബൈക്കുകളിലായി ഹോസ്റ്റലിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു. ബൈക്ക്, വീടിന്റെ ഗ്രില്ലും ജനൽച്ചില്ലും തകർത്തു. ഒരാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More