മലപ്പുറത്ത് നാല് വയസുകാരൻറെ മരണം; അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. മുറിവിന് തുന്നലിടാനായി അനസ്‌തേഷ്യ നൽകണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. അനസ്‌തേഷ്യ നൽകി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര ആരോപണവുമായി നാല് വയസുകാരൻറെ അമ്മ രംഗത്തെത്തി. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.

Read More

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്ക് തടയാനെത്തി; ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

അയൽവാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിൽ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസിൽ മോഹനൻ (60) ആണ് മരിച്ചത്. ഇദ്ദേഹം ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ നടന്നിരുന്നു. അയൽ വീട്ടിലെ കുപ്പത്തറയിൽ ചന്ദ്രൻ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം. വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തി ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേര എടുത്തു ലളിതയെ അടിക്കുന്നത്…

Read More

തീപിടിച്ചെന്ന് വ്യാജ സന്ദേശം; ട്രെയിനിൽ നിന്ന് ചാടിയ യാത്രക്കാർ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു

ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ യാത്രക്കാർ എതിർദിശയിൽ വന്ന ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8-ന് ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനു കീഴിലെ കുമണ്ഡിഹ് റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. സാസാറാം–റാഞ്ചി ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് ആരോ സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് സ്റ്റേഷനു സമീപം ട്രെയിൻ നിർത്തിയിടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ചിലർ പുറത്തേക്കു ചാടി പാളം മുറിച്ചുകടന്നതും ചരക്കുവണ്ടിയിടിക്കു

Read More

സിദ്ധാർത്ഥൻ്റെ മരണം നിയമസഭയിൽ; ‘ആരെയും സംരക്ഷിക്കില്ല’: മുഖ്യമന്ത്രി

പൂക്കോട് വെറ്റിറിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം നിയമസഭയിൽ. കലാലയങ്ങളിലെ റാഗിംങിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.  സിദ്ധാർത്ഥൻ റാഗിംഗിന് ഇരയായെന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും പ്രതിചേർക്കുകയുമുണ്ടായെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. ‘കേസ് ആദ്യം കൽപ്പറ്റ ഡിവൈഎസ്പി അന്വേഷിച്ചു. സിദ്ധാർത്ഥന്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സിബിഐക്ക് വിടാൻ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാൽ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രത…

Read More

നവജാത ശിശുവിന്റെ മരണം; അണുബാധയെന്ന് ആശുപത്രി; വിശദീകരണം തേടി ആരോഗ്യമന്ത്രി

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടി. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുഞ്ഞിന്‍റെ പിതാവ് ആരോപിച്ചിരുന്നു. മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ അണുബാധയാണ് മരണകാരണമെന്നാണ് സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാമും പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിയും പ്രതികരിച്ചത്. ബുധനാഴ്ച രാത്രി 11 ന് മരണപ്പെട്ട പെൺകുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആശുപതിയിലേക്ക് മാർച്ച് നടത്തി.

Read More

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതി അറസ്റ്റിൽ

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷാണ് അറസ്റ്റിലായത്. മണർകാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് 25ന് വൈകീട്ടാണ് കുമരകം ചെങ്ങളം സ്വദേശി രഞ്ജിത്തിനെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റിരുന്നു. ജോലി കഴിഞ്ഞ് ബസ് ഇറങ്ങി നടക്കുകയായിരുന്ന രഞ്ജിത്തിനെയും സുഹൃത്ത് റിജോയെയും പ്രതി അജീഷ് മറഞ്ഞിരുന്ന് ആക്രമിക്കുകയിരുന്നു. വലത് കൈയിലും നെഞ്ചത്തും വെട്ടേറ്റ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു….

Read More

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

 പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേർക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും ഇത് കോടതി തള്ളി. കേസ് അവസാനിക്കുന്നതു വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുത് എന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികളായി കോടതി…

Read More

വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം ; അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ച് കൊന്നു

കണ്ണൂർ പളളിക്കുന്നിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ചുകൊന്നത്. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസി ദേവനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം…

Read More

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ആക്രമണം ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ മൂങ്കലാർ പുതിയങ്കം വീട്ടിൽ എസ്.അജീഷ് (42)ആണ് ഭാര്യയുടെ ബന്ധുവായ രഞ്ജിത്തിനെ വെട്ടി കൊലപ്പെടുക്കിയത്. ആക്രമണത്തിൽ സുഹൃത്തായ യുവാവിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി അജീഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വടവാതൂരിൽ താമസക്കാരനായ ചെങ്ങളം സ്വദേശി രഞ്ജിത്ത് എന്ന നാല്പതുകാരനെയാണ് യുവാവ് സംശയരോഗം മൂലം പതിയിരുന്ന് ആക്രമിച്ചത്. രഞ്ജിത്തിന്റെ…

Read More

ധ്രുവ് റാഠിയുടെ വിഡിയോ വന്നതോടെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഇരട്ടിയായി: സ്വാതി മലിവാൾ

ആംആദ്മി പാർട്ടി നേതാക്കളും അണികളും ചേർന്ന് നുണപ്രചാരണം നടത്തുന്നതിനാൽ തനിക്കെതിരേ നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടാകുന്നതായി സ്വാതി മലിവാൾ എംപി. ബിഭവ് കുമാർ കേസിൽ യുട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വീഡിയോ ചെയ്ത് പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നും സ്വാതി ആരോപിച്ചു. ‘എന്റെ പാർട്ടിയായ ആംആദ്മി പാർട്ടിയുടെ നേതാക്കളും അണികളും ചേർന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാംപെയ്നെത്തുടർന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികൾ ലഭിക്കുന്നുണ്ട്. യുട്യൂബർ ധ്രുവ് റാഠി എനിക്കെതിരേ ഏകപക്ഷീയമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം…

Read More