
ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം കുറഞ്ഞാൽ പ്രതിവർഷം ഒരുലക്ഷം മനുഷ്യരുടെ മരണങ്ങള്‍ക്ക് കാരണമായേക്കാം എന്ന് പഠനം
ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം കുറയ്യുന്നത് രാജ്യത്ത് പ്രതിവര്‍ഷം ഒരുലക്ഷം മനുഷ്യരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴുകന്മാരും നമ്മളും തമ്മിലെന്താണ് ബന്ധം എന്നല്ല? പറയാം. കഴുകന്മാര്‍ ശവംതീനികളാണെന്ന് അറിയാലോ? ചീഞ്ഞളിഞ്ഞ മാംസവും മറ്റും മൂലമുളള രോഗാണുബാധ ഒരുപരിധി അവ തടയുന്നുണ്ട്. പക്ഷെ, കഴുകന്മാരും ഇപ്പോൾ വംശനാശഭീഷണിയിലാണ്. ഇന്ത്യന്‍ വള്‍ച്ചറിന്റെ എണ്ണം രാജ്യത്ത് കുറയുന്നത് എങ്ങനെ മനുഷ്യന്റെ മരണത്തെ ബാധിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. 1990-കളില്‍ ഇന്ത്യയില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. അതിനു കാരണം കന്നുകാലികളിലും മറ്റും ഉപയോഗിക്കുന്ന ഡൈക്ലോഫെനാക്…