ആലപ്പുഴ തകഴിയിലെ നവജാത ശിശുവിന്റെ മരണം ; ജനന സമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ പറഞ്ഞു , നിർണായക വെളിപ്പെടുത്തലുമായി ഡോക്ടർ

ആലപ്പുഴ തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്. ജനനസമയം കുട്ടി കരഞ്ഞിരുന്നുവെന്ന് അമ്മ സോന പറഞ്ഞതായി ഇവരെ പ്രവേശിപ്പിച്ച എറണാകുളം ആശുപത്രിയിലെ ഡോക്ടർ. വീടിന്റെ ടെറസിന്റെ സൺഷേഡിലും സ്റ്റെയർകേസിന് അടിയിലുമായി ഒരു ദിവസത്തോളം കുട്ടിയെ സൂക്ഷിച്ചെന്നും വെളിപ്പെടുത്തലുണ്ട്. കുട്ടി പൂർണ വളർച്ച എത്തിയിരുന്നുവെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്. സോനയെ പ്രവേശിപ്പിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്. കുട്ടിക്കു പൂർണ വളർച്ച എത്തിയിരുന്നുവെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്. സോനയെ അന്വേഷണ…

Read More

വിനായകന്റെ മരണം; പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്താനാകില്ലെന്ന് ക്രൈംബ്രാഞ്ച്

തൃശൂർ എങ്ങണ്ടിയൂരിലെ ദളിത് യുവാവായ വിനായകന്റെ മരണത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വിഎ ഉല്ലാസ് ആണ് റിപ്പോർട്ട് നൽകിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്. ഒന്നാംപ്രതി സാജൻ, രണ്ടാം പ്രതി ശ്രീജിത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്താൻ ആകില്ലെന്നാണ് റിപ്പോർട്ട്. വിനായകനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചത് പിടിച്ചുപറിക്കേസിൽ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്….

Read More

വാളയാർ സഹോദരിമാരുടെ മരണം ; കേസിന്റെ വിചാരണ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കുട്ടികളുടെ അമ്മ

വാളയാർ സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അമ്മ. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ മെല്ലെപ്പോക്ക് തുടരുന്ന സിബിഐയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അമ്മ പാലക്കാട് പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിൽ നിന്നും കേസ് കൊച്ചിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയതായി അറിയില്ല. അങ്ങനെ വന്നാൽ അഭിഭാഷകരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. വാളയാർ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജന് ഐപിഎസ്…

Read More

വയനാട് ദുരന്തത്തിൽ മരണം 387 ആയി; തിരച്ചിൽ ഇന്നും തുടരും

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച്‌ 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. അതേസമയം ചൂരല്‍മലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടർച്ചായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്കൂളുകള്‍…

Read More

കടലിൽ മുങ്ങി മരണം ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഒമാനിലെ സീ​ബ് വി​ലാ​യ​ത്തി​ലെ ക​ട​ലി​ൽ ഒ​രു വി​ദേ​ശി കൂ​ടി മു​ങ്ങി​മ​രി​ച്ചു. ക​ട​ലി​ൽ നീ​ന്താ​നി​റ​ങ്ങി​യ സു​ഡാ​ൻ സ്വ​ദേ​ശി​യാ​ണ് മു​ങ്ങി​മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​മാ​ൻ ക​ട​ലി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ൾ ഉ​ള്ള​തി​നാ​ൽ ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​മാ​നി​ലെ ശാ​ത്തി അ​ൽ ഖു​റം, സീ​ബ് തു​ട​ങ്ങി​യ ക​ട​ലു​ക​ളി​ൽ നി​ര​വ​ധി പേ​ർ കു​ളി​ക്കാ​നും നീ​ന്താ​നും ഇ​റ​ങ്ങാ​റു​ണ്ട്. ഏ​റെ​ ദൂ​രം ആ​ഴം കു​റ​ഞ്ഞ​തും തി​ര​മാ​ല​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ ക​ട​ലാ​യ​തി​നാ​ൽ​ത​ന്നെ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി…

Read More

വയനാട് ദുരന്തത്തില്‍ മരണം 300 കടന്നു; തെരച്ചില്‍ തുടരുന്നു 206 പേരെ ഇനിയും കണ്ടെത്താനായില്ല

വയനാട് മുണ്ടക്കൈ ഉരുള്‍പട്ടലില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9…

Read More

വയനാട് ദുരന്തം: മരണസംഖ്യ 264 ആയി; 240 പേർ ഇപ്പോളും കാണാമറയത്ത്

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. മരണസംഖ്യ 264 ആയി ഉയർന്നപ്പോള്‍ 240 പേരെ കുറിച്ച്‌ ഇപ്പോഴും യാതൊരു വിവരമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.  മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരല്‍മലയില്‍…

Read More

മലയാളി ട്രക്ക് ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റു മരിച്ചു; പണം തട്ടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് സൂചന

മലയാളി ട്രക്ക് ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റ് മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കൊച്ചി നെടുമ്പാശേരി സ്വദേശി ഏലിയാസ് (41) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. വീട്ടുപകരണങ്ങൾ ഉൾപ്പെടെ ലോറിയുമായി കഴിഞ്ഞയാഴ്ചയാണ് ഏലിയാസ് ലോറിയുമായി ബംഗളൂരുവിലേയ്ക്ക് പോയത്. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഏലിയാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

Read More

തീറ്റമത്സരത്തിനിടെ അമിതമായി ഭക്ഷണം കഴിച്ച ചൈനീസ് യുവാവ് മരിച്ചു

തൃശൂർ സ്വദേശിയായ ‘തീറ്റ റപ്പായി’ യെ ആരും പെട്ടെന്നു മറക്കില്ല. മൺമറഞ്ഞെങ്കിലും തീറ്റ റപ്പായി ഇപ്പോഴും സ്റ്റാർ ആണ്. നിരവധി തീറ്റ മത്സരങ്ങളിൽ ജേതാവായ റപ്പായി തൃശൂർകാരുടെ സ്വന്തം ഗഡിയായിരുന്നു. പക്ഷേ, മത്സരങ്ങളിലൊന്നും റപ്പായിക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല. ചൈനയിലെ ‘തീറ്റ റപ്പായി’ക്കു സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച. ചൈനയിലെ യുവ തീറ്റക്കാരനായ പാൻ സിയാവോട്ടിംഗ് എന്ന 24കാരൻ തീറ്റമത്സരത്തിനിടെ അമിതമായി ഭക്ഷണം ഉള്ളിൽച്ചെന്ന് മരിക്കുകയായിരുന്നു. സിയോവോട്ടിംഗ് തുടർച്ചയായ പത്തുമണിക്കൂർ വരെ തീറ്റമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയ്…

Read More

ചാന്ദിപുര വൈറസ് ബാധ: മരണം 24 ആയി; കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിതരുടെ  എണ്ണം കൂടുന്നു. മരണം 24ആയി. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 65 ആയി. 12 ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലും അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലും രോഗബാധിതരുള്ളത്. ചന്ദിപുര വൈറസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ക്കായി സർക്കാർ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതിനോടകം സംസ്ഥാനത്ത് 87000 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക്…

Read More